ഇലോൺ മസ്കിന്റെ റോക്കറ്റുകൾക്ക് പകരം വെക്കാൻ ജെഫ് ബെസോസിന്റെ റോക്കറ്റ് എത്തിയിരിക്കുന്നു.
ബഹിരകാശ മേഖലയിലെ വിപണി കയ്യടക്കി വാഴുകയാണ് ഇലോൺ മസ്ക്. മസ്കിന്റെ ഉടമസ്ഥതയിൽ ഉള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ 9 എന്ന പുനരുപയോഗിക്കാവുന്ന റോക്കറ്റ് ആണ് ഇപ്പൊൾ രംഗത്തെ പ്രധാന താരം. സ്പേസ് എക്സിന്റെ തന്നെ സൂപ്പർ ഹെവി റോക്കറ്റ് ആയ സ്റ്റാർഷിപ് പരീക്ഷണ ഘട്ടത്തിലും ഉണ്ട്. ഇക്കൂട്ടത്തിലേക്ക് പുതിയൊരു അഥിതി കൂടി എത്തിയിരിക്കുകയാണ്.
ജെഫ് ബെസോസിന്റെ ഉടമസ്ഥതയിൽ ഉള്ള ബ്ലൂ ഒറിജിൻ എന്ന കമ്പനിയുടെ ന്യൂ ഗ്ലെൻ എന്ന റോക്കറ്റ് ആണ് താരം. ജനുവരി 16ാം തീയതി വിജയകരമായി ആദ്യ ദൗത്യം പൂർത്തിയാക്കിയിരിക്കുകയാണ് ന്യൂ ഗ്ലെൻ. ഭാരം വഹിക്കാനുള്ള കഴിവുകൊണ്ടും വലിപ്പം കൊണ്ടും ഫാൽക്കൺ 9 നേക്കാൾ ഒരുപടി മുന്നിലാണ് ന്യൂ ഗ്ലെൻ. എന്നാൽ സ്റ്റാർഷിപ്പിന്റെ അത്ര വരില്ലതാനും. 98 മീറ്റർ ആണ് ന്യൂ ഗ്ലെന്നിന്റെ വലിപ്പം. സ്റ്റാഷിപിന്നെ 120മീറ്റിർ ഉയരമുണ്ട്.
നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമായി പ്രവർത്തിക്കാൻ ന്യൂ ഗ്ലെന്നും ഉണ്ടാവും. പരമാവധി 45000 കിലോ ഭാരം വരെ വഹിക്കുവാനുള്ള ശേഷി ന്യൂ ഗ്ലാന്നിന് ഉണ്ട്. രംഗത്തെ സമന്മാരായി കണക്കാക്കാൻ കഴിയുന്നവർ ചൈനയുടെ ലോങ്ങ്മാർച്ച് 5, യുണൈറ്റഡ് ലാഞ്ചിങ് അലൈൻസിന്റെ വൽക്കൻ സെന്റയ്ർ, യൂറോപ്യൻ സ്പേസ് അജൻസിയുടെ ഏരിയൻ 6, സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി എന്നിവരാണ്.
അമേരിക്കയിലെ ഫ്ലോറിഡയിൽ ഇനി സ്പേസ് എക്സിന്റെ ഡ്രോൺ ഷിപ് മാത്രമല്ല ബ്ലൂ ഒറിജിന്റെ ഡ്രോൺ ഷിപ് കൂടി ഇടം പിടിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.