ഗയ : 8 വയസുകാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിലെ യുവാവിനെ നാട്ടുകാർ പിടികൂടി. ബീഹാറിലെ ഗയ നഗരത്തിലെ ദുല്ഹിൻഗജിലാണ് സംഭവം.മുഹമ്മദ് മുജാഹിബ് ഷെയ്ഖ് എന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടിയത്.
ഇയാളും കൂട്ടാളിയും ചേർന്ന് 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു .കുട്ടിയുമായി സംഘം കടക്കാൻ ശ്രമിക്കുന്നത് കണ്ട വയോധികയാണ് നാട്ടുകാരെ വിളിച്ചു കൂട്ടിയത് . ഓടിക്കൂടിയ നാട്ടുകാർ മുഹമ്മദിനെ പിടികൂടി. എന്നാല്‍ ഇയാളുടെ സഹായികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രതിയെ നാട്ടുകാർ കൈകാര്യം ചെയ്ത ശേഷമാണ് ഗയ പോലീസില്‍ ഏല്‍പ്പിച്ചത്. മുഹമ്മദ് മുജാഹിബ് ഷെയ്ഖിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് ഇയാള്‍. മുഹമ്മദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയെ വീട്ടുകാർക്ക് കൈമാറി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.