ഭോപ്പാല്‍: മഹാകുംഭമേളയെ അധിക്ഷേപിച്ച് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഗംഗയില്‍ മുങ്ങിയാല്‍ ദാരിദ്ര്യം ഇല്ലാതാകുമോ?നിങ്ങള്‍ക്ക് ഭക്ഷണം കിട്ടുമോ തുടങ്ങി കുംഭമേളയെ അങ്ങയേറ്റം അവഹേളിക്കുന്ന തരത്തിലായിരുന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍. മദ്ധ്യപ്രദേശിലെ മോവില്‍ 'നടന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ റാലിയിലാണ് ഖാർഗെയുടെ ഹിന്ദു വിരുദ്ധ പരാമർശങ്ങള്‍.റാലിയില്‍ പങ്കെടുത്തവർ തന്നെ ഇതിനെ ചോദ്യം ചെയ്തതോടെ സംഗതി പന്തിയല്ലെന്ന് ഖാർഗെയ്‌ക്ക് മനസ്സിലായി. ഒടുവില്‍ ക്ഷമാപണം നടത്തിയാണ് കോണ്‍ഗ്രസ് നേതാവ് സ്ഥലം വിട്ടത്. മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ക്ഷമ ചോദിക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു.
ലോകം മുഴുവൻ മഹാകുംഭമേളയിലേക്ക് ഒഴുകിയെത്തുമ്പോഴാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമർശം. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രയാഗ്‍രാജില്‍ എത്തി ഗംഗാ സ്നാനം നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും പ്രയാഗില്‍ എത്തുന്നുണ്ട്. ഇതിനെ പരിഹസിച്ചു കൊണ്ടായിരുന്നു ഖാർഗെയുടെ പ്രസംഗം. കുംഭമേളയുടെ പ്രാധാന്യം ആഗോളതലത്തില്‍ തിരിച്ചറിയുമ്പോഴാണ് കോണ്‍ഗ്രസ് ഇതിനോട് മുഖം തിരിച്ച് നില്‍ക്കുന്നത്.ഇതാദ്യമായല്ല ഖാർഗെ സനാതന ധർമ്മത്തെ അവഹേളിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹിന്ദു ആരാധനമൂർത്തികളെ അപമാനിച്ച് കൊണ്ടുള്ള ഖാർഗെയുടെ പരാമർശം കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.