സാഹസം ബിയറിനു വേണ്ടി: കടയുടെ ഭീത്തി തുരന്നുകയറി കവര്‍ച്ചാ സംഘം; ബിയര്‍ മാത്രം കുടിച്ച്‌ മടങ്ങി!

 ബംഗളുരു: ബിയര്‍ കടയുടെ ഭീത്തി തുരുന്നു കയറിയ കവര്‍ച്ചാസംഘം പണമൊന്നും എടുക്കാതെ ബിയര്‍ മാത്രം എടുത്ത് മടങ്ങി.

തമിഴ്‌നാട്ടിലെ തിരുട്ടാണിയിലാണ് രസകരമായ സംഭവം നടന്നത്. സാധാരണമായി കവര്‍ച്ച നടക്കു' മ്പോള്‍, പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടമാകാറാണ് പതിവ് എന്നാല്‍ ഇവിടെ മറ്റൊന്നും തന്നെ കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് കൗതുകം.

സ്ഥാപനത്തിലെ ജീവനക്കാരൻ കഴിഞ്ഞ ദിവസം വൈകിട്ടാണ് കട പൂട്ടി മടങ്ങിയത്. രാവിലെ കട തുറക്കാൻ വരുമ്പോഴാണ് ഭിത്തി തുരന്ന്, ഷട്ടർ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. കവര്‍ച്ച നടന്നതായി മനസിലാക്കിയ ജീവനക്കാരൻ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിലായത്. മൂന്ന് ലക്ഷത്തോളം രൂപയാണ് കടയില്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്നും ഒരു രൂപ പോലും നഷ്ടമായിരുന്നില്ല.
അതേസമയം കടയിലിരുന്ന് തന്നെ സംഘം മദ്യപിച്ചിട്ടുണ്ടാകാം എന്ന് പൊലീസ് പറഞ്ഞു. കെട്ടിടം മോശമായതിനാല്‍ സിസിടിവി ക്യാമറ സ്ഥാപിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇത് മുതലെടുത്താകാം കവർച്ചാസംഘം എത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ നടത്തിവരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !