അയർലണ്ടിലെ വാട്ടർഫോർഡ് താമസിക്കുന്ന കോതമംഗലം സ്വദേശി ബേസിൽ രാജിന്റെ പിതാവ് ഏലിയാസ് ജോൺ (67) ആണ് മരണമടഞ്ഞത്. കോതമംഗലം കോഴിപ്പിള്ളി പടിഞ്ഞാറേകാക്കുടിയിൽ കുടുംബാംഗമാണ്.
വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണമടഞ്ഞത്. കുടുംബത്തെ സന്ദർശിക്കാനും തൻ്റെ പ്രിയപ്പെട്ട കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കാനും അയർലണ്ടിൽ എത്തിയതായിരുന്നു ശ്രീ.ഏലിയാസ് ജോൺ. നിർഭാഗ്യവശാൽ, കഴിഞ്ഞ 50 ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ലൈഫ് സപ്പോർട്ടിൽ ആകുകയും ചെയ്തു. ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ കാരണം, തുടർന്നുള്ള ലൈഫ് സപ്പോർട് അല്ലെങ്കിൽ കൂടുതൽ മെഡിക്കൽ ഇടപെടലുകൾ ഇനി സാധ്യമല്ലാതിരുന്ന അദ്ദേഹം പാലിയേറ്റീവ് കെയറിലേക്ക് മാറുകയും 2024 ഡിസംബർ 31-ന് മരണമടയുകയുമായിരുന്നു.
മരണാനന്തര ചിലവുകൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി വൻ തുക ആവശ്യമായി വന്നിരിക്കുകയാണ്. നിനച്ചിരിക്കാതെ വന്നു ചേർന്ന സാമ്പത്തിക ബാധ്യത തരണം ചെയ്യുവാൻ അയർലൻഡ് മലയാളികളുടെ സഹായം കുടുംബം തേടുന്നു. അതിനു വേണ്ടി ക്രമീകരിച്ചിരിക്കുന്ന Go Fund വഴി സഹായം ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.