76- ആം ഗണതന്ത്രദിനം: പുൽവാമ, ട്രാൽ ചൗക്കിൽ ആദ്യമായി ഇന്ത്യൻ ദേശീയപതാക ഉയർത്തി

കശ്മീർ : ഭാരതത്തിന്റെ 76-ാമത് ഗണതന്ത്രദിനം  പുതിയ  ചരിത്രം രചിച്ചിരിക്കുകയാണ് . സ്വാതന്ത്ര്യം നേടിയതിനു  ശേഷമുള്ള കശ്മീരിലെ മറ്റൊരു വലിയ ചരിത്രപരമായ സംഭവമായാണ്, പുൽവാമയിലെ ട്രാൽ ചൗക്കിൽ ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തുന്നതിനെ നമുക്ക് വിലയിരുത്താൻ കഴിയുക .. ദശകങ്ങളായി ഭീകരവാദത്തിന്റെ പിടിയിൽ ആയിരുന്ന ഈ പ്രദേശം,ഇന്ന് ശാന്തിയുടെയും സമാധാനത്തിന്റെയും ഭൂമിയായി എന്നതുകൂടിയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. 


 അനവധി വർഷങ്ങളായി, ഈ പ്രദേശത്ത് ഭീതിയും അനിശ്ചിതത്വവും കൊണ്ടു  സ്വാതന്ത്ര്യദിനം, ഗണതന്ത്രദിനം മുതലായ ദേശീയ വിശേഷ  ദിവസങ്ങൾ ആഘോഷിക്കാൻ ജനങ്ങൾ  മുതിരാറില്ല . ഭീകരഭയത്തെ തുടര്‍ന്ന്, ഈ സ്ഥലങ്ങളിൽ ഭരണകൂടങ്ങൾ അത്തരം ചടങ്ങുകൾ സംഘടിപ്പിക്കാറില്ല എന്ന്താണ് ആധികാരികമായ സ്ഥിതിവിവരങ്ങൾ.

എങ്കിലും, 2019-ൽ ആർട്ടിക്കിൾ 370-നെ റദ്ദാക്കലിന്റെ ശേഷം, കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം എന്നാണത്   കൂടുതൽ ശക്തമായി നിലനിൽകുകയും ,  കൂടുതൽ കരുത്തുറ്റതായ മാറ്റങ്ങളിലേക്കും , ദേശീയ ഐക്യത്തിലേക്കും , സമഗ്ര വികസനത്തിലേക്കും കശ്മീർ മുന്നേറുകയാണ്.

  

ആർട്ടിക്കിൾ 370: 

ആർട്ടിക്കിൾ 370  , ജമ്മു-കശ്മീറിന് പ്രത്യേക ഭരണഘടനപരമായ അവകാശങ്ങളും ,  ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ കാശ്മീരിന് ബാധകം ആയിരുന്നില്ല, കശ്മീർ സർക്കാർ പാസാക്കുന്ന നിയമങ്ങൾ മാത്രമേ കാശ്മീരിൽ നടപ്പായിരുന്നുള്ളൂ . ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി കശ്മീരിനെ വേർതിരിക്കുകയും ,  കേന്ദ്രസർക്കാരിന്  നേരിട്ടുനടപടികൾ എടുക്കാൻ  ആർട്ടിക്കിൾ 370   വലിയ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു  . എന്നാൽ, 2019-ൽ ആർട്ടിക്കിൾ 370  റദ്ദാക്കിയതോടെ, കശ്മീർ  ഭാരതത്തിന്റെ എല്ലാ നിയമങ്ങളുടെയും ഭാഗമാകുകയായിരുന്നു. 

കശ്മീർ മാറ്റത്തിന്റെ പാതയിൽ

ഇന്ന്, പുൽവാമയിൽ ട്രാൽ ചൗക്കിൽ ഉയർത്തപ്പെട്ട ഇന്ത്യയുടെ ദേശീയപതാക ഒരു ശുഭസൂചന കൂടിയാണ് . ഭാരതത്തോടുള്ള കാശ്മീരി ജനതയുടെ കാഴ്ചപ്പാടിലും , ഭീകരവാദത്തെ ഭയന്ന് രാജ്യത്തിനൊപ്പം നിൽക്കാൻ കഴിയാതിരുന്ന അവസ്ഥക്കും സമൂലമായ മാറ്റം ആണ് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിലൂടെ കൈവന്നിട്ടുള്ളത് . പാകിസ്ഥാൻ സഹായത്തോടെ ഭീകരപ്രവർത്തനങ്ങൾ ഇപ്പഴും അവിടെ നടക്കുന്നുണ്ട് എന്നത് വാസ്തവം ആണ്. എങ്കിലും കൂടുതൽ സുരക്ഷാ വിന്യാസങ്ങളും , ടൂറിസം പോലുള്ള വരുമാന മാര്ഗങ്ങൾ കശ്മീർ ജനതക്ക് ലഭിക്കുകയും ചെയ്തതോടെ ആർട്ടിക്കിൾ 370 നിലനിന്നതിനേക്കാൾ എത്രയോ മെച്ചപ്പെട്ട അവസ്ഥയാണ് കാശ്മീരിന് ഇപ്പോൾ ഉള്ളത് എന്ന ജനങ്ങളുടെ തിരിച്ചറിവ് കൂടിയാണ് ഈ സംഭവം. ഇത് ഭാരതത്തിന്റെ ഐക്യത്തിന്റെയും ദേശീയതയുടെയും ശക്തിയുടെയും സൂചനയാണ് . 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !