കൂറ്റനാട്: കേരള കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന ജനകീയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 1ന് തൃത്താലയിൽ നടക്കുമെന്ന് സംഘടക സമിതി അറിയിച്ചു.
ഭക്ഷ്യസ്വയം പര്യാപ്തത, സുരക്ഷിത ഭക്ഷണം, മൂല്യവർദ്ധിത കൃഷി പ്രോത്സാഹനം, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കൽ, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കൽ, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയാണ് കൃഷി സമൃദ്ധി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പദ്ധതിയുടെ ഭാഗമായി, കൃഷിക്കൂട്ടങ്ങളെ ശക്തിപ്പെടുത്തി, കർഷക ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തിൽ സമഗ്ര കാർഷിക വികസനം ലക്ഷ്യമിടുന്നു. വിവിധ കാർഷിക-പാരിസ്ഥിതിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വകുപ്പുകൾ, എജൻസികൾ എന്നിവയുടെ സജീവ പങ്കാളിത്തം കൊണ്ട് ഈ പദ്ധതി കേരളത്തിലെ 14 ജില്ലകളിലും പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ 11 പഞ്ചായത്തുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃത്താല മണ്ഡലത്തിൽ തൃത്താല ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 1ന് ശനിയാഴ്ച, പകൽ 3.30 മണിക്ക് തൃത്താല വി.കെ.കടവ് ലുസൈൽ പാലസ് സമീപം ഒരുക്കിയുള്ള ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷതയിൽ . കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്‌ഘാടനം നിർവഹിക്കും.
സംഘടക സമിതി ഭാരവാഹികളായ തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ജയ, വൈസ് പ്രസിഡണ്ട് കെ.പി.ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കൃഷ്ണകുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.മാരിയത്ത് കിബിതിയ എന്നിവർ ആണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.