പ്രവാസി മലയാളി വി.ജെ ജോണ്‍സണ്‍ കൈപ്പെട്ടിയില്‍ നിര്യാതനായി

കരോലിന: കൈപ്പെട്ടിയില്‍ വി.ജെ ജോണ്‍സണ്‍ അമേരിക്കയില്‍ നോര്‍ത്ത് കരോലിനയിൽ നിര്യാതനായി . ഇലഞ്ഞി ആലപുരം സ്വദേശിയായ ജോൺസനു  51 വയസായിരുന്നു. ഏതാനും മാസങ്ങളായി അസുഖ ബാധിതനായ ജോണ്‍സണ്‍ ഹൃദ്രോഗബാധയെ തുടര്‍ന്നാണ് നിര്യാതനായത്.


രാമപുരം പള്ളിവാതുക്കല്‍ കുടുംബാംഗമായ ഡോ. ഡെറ്റി ജോണ്‍സണ്‍ (അനസ്തറ്റിസ്റ്റ്, യുഎന്‍സി റെക്‌സ്, റാലി) ഭാര്യയാണ്. മകള്‍ കെയ്റ്റ്‌ലിന്‍ ട്രീസ (ബ്രൗണ്‍ യൂണിവേഴ്‌സിറ്റി -റോഡ് ഐസലാന്‍ഡ്) കോളജ് വിദ്യാര്‍ത്ഥിയാണ്. മകന്‍ ആല്‍ബെന്‍ ഷോണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. 

പരേതനായ ഡോ. വി.യു ജോണിന്റെയും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന ത്രേസ്യാമ്മയുടെയും മകനാണ് വി.ജെ ജോണ്‍സണ്‍. 

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്ന ജോണ്‍സണ്‍ ഇപ്പോള്‍ യുഎന്‍സി റെക്‌സ് ഹോസ്പിറ്റല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. നോര്‍ത്ത് കരോളിനയിലെ ലൂര്‍ദ്മാതാ സീറോമലബാര്‍ പള്ളിയിലെ സജീവസാന്നിധ്യമായിരുന്ന ജോണ്‍സണ്‍ അവിടുത്തെ മലയാളി അസോസിയേഷനിലും (GCKA) സജീവ പ്രവര്‍ത്തകനായിരുന്നു. 

സംസ്‌കാര ശുശ്രുഷകൾ ജനുവരി രണ്ട് വ്യാഴം വൈകുന്നേരം ആറ് മുതല്‍ ഒന്‍പത് വരെ ലൂര്‍ദ്ദ്മാതാ സീറോമലബാര്‍ പള്ളിയിൽ  (Lourdes Matha Catholic Church, 1400 Vision Dr. Apex, NC - 27523) നടക്കും തുടർന്ന്  പൊതുദര്‍ശനവും തുടര്‍ന്ന് ജനുവരി മൂന്ന് വെള്ളിയാഴ്ച രാവിലെ 10 ന് സംസ്‌കാരവും നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !