ഡല്‍ഹി: കാനഡയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളോട് പഠനാനുമതി, വിസ, മാര്‍ക്ക്, ഹാജര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (IRCC).
വിദ്യാര്‍ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ പദ്ധതി നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ഈ നീക്കം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) അടിയന്തരമായി അവസാനിപ്പിക്കുന്നതായി IRCC പ്രഖ്യാപിച്ചത്. എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരവും സുതാര്യതയും ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുമാണ് എസ്ഡിഎസ് നിർത്തലാക്കുന്നതെന്നാണ് കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.
നവംബർ 8ന് കനേഡിയൻ സമയം ഉച്ചയ്ക്ക് 2 വരെ ലഭിച്ച അപേക്ഷകൾ മാത്രമേ എസ്ഡിഎസ് പദ്ധതി പ്രകാരം പരിഗണിക്കൂവെന്ന് വെബ്സൈറ്റിൽ പറയുന്നു. ശേഷിക്കുന്ന അപേക്ഷകരും ഇനി അപേക്ഷിക്കുന്ന വിദ്യാർഥികളും സാധാരണ സ്റ്റുഡന്റ് പെർമിറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരും.
ലളിതമായ നടപടിക്രമങ്ങളിലൂടെ വീസ പെട്ടെന്ന് ലഭിക്കാനായാണ് അതിവേഗ (ഫാസ്റ്റ്‌ട്രാക്ക്) സംവിധാനമായി എസ്ഡിഎസ് കൊണ്ടുവന്നിരുന്നത്. പദ്ധതി നിർത്തലാക്കിയതോടെ ഇന്ത്യയുൾപ്പെടെയുള്ള 14 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ നീണ്ട വീസാ നടപടികളിലൂടെ കടന്നുപോകേണ്ടി വരും
വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്.ഡി.എസ്. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ട് 2018-ല്‍ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്.
വിദേശ വിദ്യാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള കാനഡയുടെ പുതിയ നീക്കത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളോട് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇമെയില്‍ വഴി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കാനഡ കുറച്ചുകൂടി കര്‍ശനമാക്കിയിട്ടുണ്ട്. കാനഡയുടെ പുതിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.