മലപ്പുറം;ബിജെപി ആനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനക്കര പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക പഞ്ചായത്തിലെ ഭരണ സ്തംഭനം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ആനക്കര വില്ലേജ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.ബിജെപി ആനക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അനിൽകുമാർ മണ്ഡകത്തിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കപൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ ദിനേശൻ എറവക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എസി മോർച്ച സ്റ്റേറ്റ് സെക്രട്ടറി കെ വി ദിവാകരൻ, രതീഷ് തണ്ണീർക്കോട്, വിഷ്ണു മലമൽ ക്കാവ്, കെ പി ചന്ദ്രൻ ,കെ സി കുഞ്ഞൻ, രതീഷ്, പ്രീത, വീരമണി, ദിനേശ് പന്നിയൂർ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.