കടുത്ത മാനസിക സമ്മർദ്ദം,ജീവിക്കാൻ താല്പര്യം ഇല്ല; ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ

സൂററ്റ്: ബിജെപി വനിതാ നേതാവ് ദീപിക പട്ടേലി (34)നെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

സൂററ്റിലെ മഹിളാ മോർച്ച നേതാവാണ് ദീപിക. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.  ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മരണത്തിന് മുൻപ് കോർപ്പറേറ്ററും സുഹൃത്തുമായ ചിരാഗ് സോളങ്കിയെ ദീപിക ഫോൺ ചെയ്തിരുന്നതായാണ് വിവരം.

കടുത്ത മാനസിക സമ്മർദത്തിലാണെന്നും ജീവിക്കാൻ താൽപര്യമില്ലെന്നുമാണ് ദീപിക പറഞ്ഞത്.  ചിരാഗ് സോലങ്കിയും അവരുടെ കുടുംബവും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.   ചിരാഗും കുടുംബവും വീട്ടിലെത്തുമ്പോൾ ദീപികയുടെ മുറിയുടെ വാതിൽ അടച്ച നിലയിലായിരുന്നു.

മൂന്നു മക്കൾ വീട്ടിലെ മറ്റൊരു മുറിയിലുണ്ടായിരുന്നു. ചിരാഗ് വാതിൽ ചവിട്ടി തുറന്നപ്പോൾ ദീപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !