പാലാ;അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശ്രീ മഹാദേവ ഭക്തജനസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന തൃക്കാർത്തിക ദീപക്കാഴ്ച ഭക്തിയുടെ മാസ്മരിക തലങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന മഹോത്സവമായി മാറി,
അഭീഷ്ട വരദായിനിയായ പുതിയകാവിലമ്മക്ക് തൃക്കാർത്തിക നാളിൽ പൂമൂടലും നടത്തപ്പെട്ടു. അന്തീനാട് ശ്രീമഹാദേവ ഭക്തജന സമിതിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കപ്പെട്ട തൃക്കാർത്തിക മഹോത്സവത്തിൽ ഭഗവാനും ഭഗവതിക്കും ഭക്തജനങ്ങൾ മഹാദീപക്കാഴ്ചയാണ് ഈവർഷവും ഒരുക്കിയത്.
പുതിയ കാവിൽ ദീപാരാധനയോടനുബന്ധിച്ച് വാദ്യമേളങ്ങളുടെയും നാമജപങ്ങളുടെയും അകമ്പടിയോടെ പുതിയകാവ് മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പിള്ളി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിയുടെ തിരുവിഗ്രഹത്തിൽ പുഷ്പാഭിഷേകം നടത്തപ്പെട്ടു,അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്,
ശുദ്ധവൃത്തിയോടെ ഒരുക്കിയെടുക്കുന്ന തുളസി, കൂവളം,ചെത്തി, താമര, മുല്ല, റോസപ്പൂവ് , നന്ത്യാർവട്ടം എന്നീ പൂക്കൾ കൊണ്ടാണ് പൂമൂടൽ സമർപ്പണം നടക്കുന്നത്.
പൂമൂടലിനു ശേഷം നടയടച്ച് ദേവിയെ അലങ്കരിച്ച് ദീപാരാധനക്കായി നട തുറന്നപ്പോൾ സർവ്വാനുഗ്രദായിനിയായി പരിലസിക്കുന്ന ഭഗവതിയെ ദർശിക്കാൻ ആബാലവൃദ്ധം ജനങ്ങളാണ് തിരുനടയിലേക്ക് എത്തിച്ചേർന്നത്. വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന ഈ പൂമൂടൽ വഴിപാടിൽ പങ്കെടുക്കാൻ ഈവർഷവും നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത്,








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.