കേരള കോൺഗ്രസ് എം സംസ്കാരവേദി കർഷക രാജൻ ജോസഫ് മുരിക്കന്റെ അൻപതാം ചരമവാർഷികം ആചരിച്ചു

പത്തനംതിട്ട; കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക പ്രതിഭ ജോസഫ് മുരിക്കന്റെ അൻപതാം ചരമവാർഷികം കുട്ടനാട്ടിലെ ചിത്തിര കായൽ നിലത്തിൽ വച്ച് ആചരിച്ചു.സംസ്കാരവേദി ആലപ്പുഴ ജില്ല പ്രസിഡന്റ് അഡ്വ പ്രദീപ് കൂട്ടാലയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു.

രണ്ടാം ലോകമഹായുദ്ധാനന്തരം ഉണ്ടായ ഭക്ഷ്യക്ഷാമത്തിൽ നിന്നും തന്റെ നൂതനാശയം പ്രായോഗീകമാക്കുക വഴി രക്ഷിച്ച മുരിക്കന്റെ അസാമാന്യമായ ദീർഘവീക്ഷണവും കഠിനാധ്വാനവും കേരള ജനത ഇന്നും വേണ്ടത്ര മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല എന്നത് ഖേദകരമാണ് എന്ന് ഡോ പേരയിൽ പറഞ്ഞു.മുരിക്കനെ കായൽ രാജാവ് എന്നും ബൂർഷ്വാ എന്നും വിളിച്ച് പരിഹസിക്കുന്നവർ അന്നമൊരുക്കക എന്നത് നിസ്സാര കാര്യമല്ല എന്ന് മനസിലാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവിയും കന്നഡ, തെലുങ്ക് ചലച്ചിത്ര പ്രവർത്തകനുമായ ലക്ഷ്മണ റാവു മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ രാജു കുന്നിക്കാട് മുരിക്കൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.പ്രിൻസ് കുന്നപ്പള്ളി,ഫിലിപ്പോസ് തത്തംപള്ളി,ഡോ ജേക്കബ് സാംസൺ, വടയക്കണ്ടി നാരായണൻ, അഡ്വ അനിൽ കാട്ടാക്കട,പി റ്റി ജേക്കബ് ബിജു നൈനാൻ മരുതുക്കുന്നേൽ,സാം സി ജോൺ മുതലായവർ പ്രസംഗിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !