കള്ളിക്കാട്: കള്ളിക്കാട് ബൈക്ക് യാത്രക്കാർക്ക് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്.
കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ, ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കള്ളിക്കാട് വിയ കോണിൽ നിന്ന് കൽക്കട ജംഗ്ഷനിലേക്ക് ബൈക്കിൽ യാത്രചെയ്യവേ റോഡിൽ നിന്ന് കാട്ടുപോത്ത് ആണ് ഇരുവരെയും ആക്രമിച്ചത് ചന്ദ്രൻ കാട്ടാക്കട ആശുപത്രിയിലും സജീവ് കുമാർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊണ്ടുപോയി.
സംഭവസ്ഥലത്തുനിന്ന് അര കിലോമീറ്റർ മാത്രമാണ് നെട്ടുകാൽ തെറി തുറന്ന ജയിലിൻ്റെ റബ്ബർ പുരയിടം ആക്രമണത്തിന് ശേഷം നെയ്യാർ കനാൽ ചാടിക്കടന്ന് ജയിൽ കൊമ്പൗണ്ടിലേക്ക് കടന്നതായി ദൃക്സാക്ഷികൾ പറയുന്നു.
ഒറ്റയാൻ കാട്ടുപോത്ത് ആണ് ആക്രമിച്ചത്. ജയിൽപുരേടം കാടുകയറി കിടക്കുന്നതിനാൽ വനത്തിൽ നിന്ന് കാട്ടുപോത്ത് ജയിൽ പുരയിടത്തിൽ സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട് ഈ ജയിൽ കോമ്പൗണ്ടിൽ നിന്ന് തുരത്തി വനത്തിലേക്ക് കയറിയില്ലെങ്കിൽ ഇനിയും അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പന്ത ശ്രീകുമാർ പറയുന്നു.
ഗ്രാമപഞ്ചായത്ത് ഭരണസമിതി എന്ന നിലയിൽ വനം വകുപ്പിന് വിവരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.