പാലക്കാട് ;തൃത്താല നിയോജക മണ്ഡലത്തിലെ പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കൂറ്റനാട് പ്രസ്സ് ക്ലബ് ഓഫീസ് ഡിസംബർ 22 ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് മന്ത്രി എം ബി രാജേഷ് ഓഫീസ് കെട്ടിടത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിക്കും. കേരള മീഡിയ പേഴ്സൺസ് യൂണിയൻ എൻ.ജി.ഒ ചെയർമാൻ വി.സെയ്ദ് മുഖ്യാതിഥിയാകും.
കൂറ്റനാട് - ഗുരുവായൂർ റോഡിലെ പെട്രോൾ പമ്പിന് സമീപത്തെ ബിൽഡിങ്ങിലാണ് പ്രസ്സ് ക്ലബ്ബ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസ് കെട്ടിടത്തിലെ അവസാന വട്ട മിനുക്ക് പണികൾ പുരോഗമിക്കുകയാണ്. തൃത്താല മണ്ഡലത്തിലെ മുൻ എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ , സഹകരണ ബാങ്ക് ഭാരവാഹികൾ ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സർവീസ് സംഘടനാ ഭാരവാഹികൾ, വ്യാപാരി സംഘടന നേതാക്കൾ ,കലാ-കായിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.തൃത്താല നിയോജക മണ്ഡലത്തിലെ ആളുകൾക്കും സംഘടനകൾക്കും പത്രസമ്മേളനങ്ങൾ വിളിച്ച് ചേർക്കാൻ ആവശ്യമായ മുഴുവൻ സംവിധാനങ്ങളുമൊരുക്കി തികച്ചും ആധുനിക രീതിയിലാണ് പ്രസ് ക്ലബ്ബ് ഓഫീസ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് സി മൂസ പെരിങ്ങോട് പറഞ്ഞു. നിലവിൽ തൃത്താലക്കാർക്ക് വാർത്താ സമ്മേളനം വിളിച്ച് ചേർക്കാൻ ദൂരെ പലയിടങ്ങളിലും ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. കൂറ്റനാട് പ്രസ് ക്ലബ്ബ് യാഥാർഥ്യമാവുന്നതോടെ തൃത്താലക്കാർക്ക് ഇനി വാർത്താ സമ്മേളനങ്ങൾ ഇനി കൂറ്റനാട് പ്രസ് ക്ലബ്ബിലൂടെ മാധ്യമങ്ങളിലേക്കെത്തിക്കാനാവുമെന്നും ഭാരവാഹികൾ അറിയിച്ചു.
രക്ഷാധികാരികളായ വീരാവുണ്ണിമുള്ളത്ത് , ഉമാശങ്കർഎഴുമങ്ങാട് ,സി.കെ. ഉണ്ണികൃഷ്ണൻ , പ്രസ്ക്ലബ്ബ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ , ട്രഷറർ രഘു പെരുമണ്ണൂർ , കെ.ജി. സണ്ണി , പ്രദീപ് ചെറുവാശേരി അബൂബക്കർ , റഹീസ് , മധു കൂറ്റനാട് , എ സി ഗീവർചാലിശേരി, ഷിബിൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.