തിരുവനന്തപുരം: ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു.
ചീഫ് സെക്രട്ടറി മാത്രമാണ് സർക്കാർ പ്രതിനിധിയായി പങ്കെടുത്തത്. സർവ്വകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ അതൃപ്തി തുടരുന്നതിനിടയിലാണ് വിട്ടുനിൽക്കൽ. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, നായർമാർ, എംപിമാർ മതമേലദ്ധ്യക്ഷന്മാർ അടക്കം 400 പേർ ക്ഷണിച്ചിട്ടുണ്ടായിരുന്നു.
വൈകിട്ട് അഞ്ചരയ്ക്കായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. സത്കാരത്തിനായി 5 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. ഈ മാസം 13 നാണ് 5 ലക്ഷം അനുവദിച്ചത്. നവംബർ 27 ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി അനുമതി നൽകിയതോടെ ധനമന്ത്രി പണം അനുവദിക്കുകയായിരുന്നു.
വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറും തുറന്നാണ് സർവകലാശാലകളിൽ ഗവർണർക്ക് എതിരെ പ്രതിഷേധം ശക്തമാക്കിയത്. സർക്കാരിന് അനഭിമതനായ മോഹനൻ കുന്നുമ്മലിന് ആരോഗ്യ സർവകലാശാല വി.സി.യായി പുനർനിയമനം നൽകിയത് ഒടുവിലത്തെ വിവാദം. സാങ്കേതിക ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാർ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
2019 സെപ്റ്റംബർ ആറിന് കേരള ഗവർണറായി ചുമതലയേറ്റെടുത്ത ആരിഫ് മുഹമ്മദ് ഖാൻ്റെ കാലാവധി ഈ വർഷം സെപ്റ്റംബർ ആറിന് അവസാനിച്ചിരുന്നു. എന്നാൽ, പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തൽസ്ഥാനത്ത് തുടരാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.