കൊല്ലം;നിലമേൽ മുരുക്കുമണ്ണിൽ റോഡ് മുറിച്ച് കടക്കുന്നതിനിനെ കാർ ഇടിച്ചു തെറിപ്പിച്ച ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവി(51)ന്റെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി ദാരുണാന്ത്യം.
ഏകദേശം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം സംഭവിക്കുന്നത് . രാവിലെ നടക്കുവാൻ ഇറങ്ങിയതാണ് ഷൈല . മുരുക്കുമൺ ഭാഗത്ത് എത്തിയതോടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയും MC റോഡിലൂടെ വന്ന കാർ ഷൈലയെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.
തുടർന്ന് വന്ന ലോറി ദേഹത്ത് കയറി ഇറങ്ങി.ലോറി സംഭവ സ്ഥലത്ത് നിന്നും നിർത്താതെ പോകുകയായിരുന്നു.ഷൈലയുടെ മകന്റെ വീടാണ് നിലമേൽ മുരുക്കുമൺ ഭാഗത്ത് അവിടെ വച്ചായിരുന്നു ദാരുണമായ സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.