കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം കെ ജയകുമാറിന്

തിരുവനന്തപുരം: കെ ജയകുമാറിന് കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം.

പിങ്ഗളകേശിനി എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം.  കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥനാണ് കെ ജയകുമാർ. കേരളസംസ്ഥാനത്തിലെ ചീഫ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു.

അർദ്ധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിൻ്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാൻ്റെ പ്രവാചകനുമടക്കം പല കൃതികളുടെയും പരിഭാഷകൾ ഇദ്ദേഹത്തിൻ്റെ പ്രശസ്ത സാഹിത്യ സംഭാവനകളിൽ പെടുന്നു.

വർണച്ചിറകുകൾ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. 80-ൽ പരം മലയാള സിനിമകൾക്കു ഗാനരചന നിർവഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !