സംസ്ഥാനത്ത് ഒരുപാട് സുന്നി വഖഫുകൾ മുജാഹിദുകൾ കയ്യേറിയിട്ടുണ്ടെന്ന് കാന്തപുരം..!

കോഴിക്കോട് ;സംസ്ഥാനത്ത് ഒരുപാട് സുന്നി വഖഫുകൾ രാഷ്ട്രീയ ഒത്താശയോടെ മുജാഹിദുകൾ കയ്യേറിയിട്ടുണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന മഹല്ല് സാരഥി സംഗമം ‘തജ്‌ദീദി’ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് നഗരത്തിലെ സുന്നി വഖ്ഫുകളായിരുന്ന മുഹ്‌യിദ്ദീൻ പള്ളി, പട്ടാള പള്ളി, ശാദുലി പള്ളി എന്നിവ വ്യാജ രേഖയുണ്ടാക്കി ഇങ്ങനെ കയ്യേറിയതാണ്. ഈ പള്ളികളിൽ സുന്നി പണ്ഡിതരുടെ ആരാധനകൾ തടസ്സപ്പെടുത്തുന്ന അവസ്ഥ മുമ്പുണ്ടായിരുന്നു. വഖ്ഫ് ചെയ്ത വ്യക്തിയോടും സമൂഹത്തോടുമുള്ള വഞ്ചനയാണ് കയ്യേറ്റങ്ങൾ എന്നും ഇത്തരം പ്രവർത്തനങ്ങളെ കുറിച്ച് ബോധവാന്മാരാവണമെന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യമായി വഖ്ഫ് ചെയ്ത സ്വത്തുകൾ അന്യാധീനപ്പെടാതിരിക്കാനും വഖ്ഫ് ചെയ്ത വ്യക്തിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസരിച്ച് ഉപയോഗപ്പെടുത്താനും മഹല്ല് നേതൃത്വങ്ങൾ ജാഗ്രത പുലർത്തണം. നാടിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയിൽ നേതൃപരമായ പങ്കുവഹിക്കാൻ മഹല്ലുകൾക്ക് സാധിക്കുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. സംഗമത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ മഹല്ലുകളുടെ ഭാരവാഹികൾ പങ്കെടുത്തു.

മുജാഹിദ് നേതാക്കൾ ഉൾപ്പെട്ട ഫറൂഖ് കോളേജ് മാനേജ്‌മെന്റ് മുനമ്പത്തെ വഖ്‌ഫ്‌ സ്വത്ത് അന്യാധീനപ്പെടാനും മറിച്ചുവിൽക്കാനും കൂട്ടുനിന്നു എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !