പത്തനംതിട്ട: ശബരിമല നട അടയ്ക്കുമെന്ന വ്യാജ പ്രചരണത്തില്‍ സൈബർ പൊലീസിന് പരാതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രണ്ട് വർഷം മുമ്പുള്ള വാർത്തയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താൽപ്പര്യമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ് പറഞ്ഞു.
മണ്ഡല പൂജാ ദിവസം എത്തുന്ന ഭക്തരെ തിരിച്ചു വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു. ഡിസംബര്‍ 23ന് 1,06,621 ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഈ മണ്ഡല-മകരവിളക്ക് സീസണില്‍ ഇതുവരെയുള്ള റെക്കോഡ് കണക്കാണിത്.
സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് ശബരിമലയില്‍ ഇന്നലെ മാത്രം ദര്‍ശനം നടത്തിയത്. തിങ്കളാഴ്‌ച വരെ 30,78,049 ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കാലയളവില്‍ 4,45,908 പേരാണ് കൂടുതലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.