തോട്ടയ്ക്കാട്; വളർത്തുനായ കുരച്ച് ബഹളമുണ്ടാക്കി, ഉറക്കത്തിലായിരുന്ന ദമ്പതികളെ വീട്ടിൽ വെള്ളം കയറുന്നത് അറിയിച്ചു. വീട്ടുകാരും വളർത്തുനായയും പ്ലാവിൽ കയറിയിരുന്ന് നേരം വെളുപ്പിച്ചു.
തോട്ടയ്ക്കാട് ആനാറ്റിൻചിറ തുരുത്തേൽ തമ്പി (63) ഭാര്യ കുഞ്ഞുമോൾ (62) എന്നിവരാണ് വളർത്തുനായ ജൂലിക്ക് ഒപ്പം പ്ലാവിൽ കയറി രക്ഷപ്പെട്ടത്. വെള്ളം ഇറങ്ങിയ ശേഷം രാവിലെ ഇരുവരും ജൂലിയുമായി സമീപത്ത് ജോലി ചെയ്യുന്ന വീട്ടിൽ അഭയം തേടി. തമ്പി പറയുന്നത് ജൂലി നിർത്താതെ കുരയ്ക്കുന്നത് കേട്ട് ഉണർന്ന് നോക്കിയപ്പോൾ വീടിനകത്തേക്ക് വെള്ളം കയറുന്നതാണ് കണ്ടത്. വീട്ടിലെ പാത്രങ്ങൾ വെള്ളത്തിൽ ഒഴുകി നടക്കുകയായിരുന്നു.വെള്ളം വീണ്ടും പൊങ്ങിയതോടെ സമീപത്തെ പ്ലാവിൽ കയറിയിരുന്നു. വല്യമണ്ണിൽ തോടിന്റെ കൈത്തോടിന്റെ കരയിലാണ് വീട്. നേരം പുലർന്നു വെള്ളമിറങ്ങി കഴിഞ്ഞപ്പോൾ സാധനങ്ങളുമായി മറുകരയിൽ എത്തി. വീടിനകത്ത് 3 അടി വെള്ളം ഉണ്ടായിരുന്നു. വീട്ടിൽ തമ്പിയും കുഞ്ഞുമോളും മാത്രമാണ് താമസം.തമ്പിക്കും കുഞ്ഞുമോൾക്കും രക്ഷകയായി ജൂലി...രക്ഷപെട്ടത് പ്ലാവിൽ കയറിയിരുന്ന്
0
ചൊവ്വാഴ്ച, ഡിസംബർ 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.