കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.
കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അസിസ്റ്റൻ്റ് കമ്മീഷണർ എം കെ മുരളിയുടെ അന്വേഷണ സംഘത്തിനാണ് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ ചുമതല നൽകിയത്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിംഗ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് അഡ്വ. കുളത്തൂർ ജെയ്‌സിംഗ് സംസ്ഥാന പോലീസ് മേധാവിക്കും കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും പരാതി നൽകിയത്. സൈബർ ആക്രമണം എതിരെ നടത്തുന്നത് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് തടയണമെന്ന പരാതിയിൽ അടിയന്തര നടപടികൾക്ക് സംസ്ഥാന പോലീസ് ആസ്ഥാനം നിർദ്ദേശിച്ചതിന് പുറമേ ജഡ്ജിക്ക് സൈബർ ആക്രമണം നടത്തിയതിന് കേസ് എടുക്കണമെന്ന് കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് എടുത്തിട്ടുണ്ട്. അപകീർത്തിപ്പെടുത്തൽ, കലാപം ഉണ്ടാക്കുവാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.