പാലാ ;സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പൊൻകിരണങ്ങൾ മാനവരാശിക്ക് പകർന്നുനൽകിയ ക്രിസ്തു ദേവന്റെ തിരുപ്പിറവിദിനത്തിൽ,ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്ന്യം ലോകം മുഴുവൻ പ്രസരിപ്പിച്ച ഭഗവാൻ സ്വാമി വിവേകാന്ദൻറെ ആത്മ ചൈതന്ന്യം സ്ഫുരിക്കുന്ന പാലാ ശ്രീരാമ കൃഷണ മഠത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു,
വൈകിട്ട് ആറുമണിക്ക് പതിവ് പോലെ ദീപാരാധനയും ഭജനും ആഘോഷത്തിൽ പങ്കുചേരാനെത്തിയവരുടെ മനസിൽ ആദ്ധാത്മികതയുടെ ആയിരം സഹസ്രദളങ്ങൾ വിരിയിക്കുന്ന നവ്യാനുഭവമായിരുന്നു,എല്ലാ വർഷവും ശ്രീരാമകൃഷ്ണമഠത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കുന്നതുപോലെ ബൈബിൾ പാരായണവും ശ്രീരാമകൃഷ്ണദേവനെയും ശാരദാദേവിയെയും ക്രിസ്തു ദേവനെയും സ്തുതിച്ചുകൊണ്ടുള്ള ഭജനും ശ്രീരാമകൃഷ്ണ ദേവനും ക്രിസ്തുദേവനും പ്രത്യേക പൂജയും ആശ്രമത്തിൽ നടന്നു,ക്രിസ്തുമസ് ദിനത്തിൽ കൃസ്തുദേവന് പ്രത്യേക പൂജ,പാലാ അരുണാപുരത്ത് ചടങ്ങുകൾക്ക് വീതസംഗാനന്ദ സ്വാമികൾ നേതൃത്വം നൽകി
0
ചൊവ്വാഴ്ച, ഡിസംബർ 24, 2024
ചടങ്ങുകൾക്ക് നേതൃത്വം കൊടുത്ത അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമം മഠാതിപതി വീതസംഗാനന്ദ സ്വാമികൾ സ്വാമി വിവേകാനന്ദന് ക്രിസ്തുദേവൻ ദർശനം കൊടുത്ത സംഭവവും ക്രിസ്തുദേവൻറെ ജീവിതമാർഗം മാനവ രാശിക്ക് നൽകിയ ഉയിർത്തെഴുന്നേൽപ്പിനെയും അത് നൽകുന്ന സന്ദേശത്തെക്കുറിച്ചും ജനങ്ങളോട് വിവരിച്ചു.നിരവധി പേർ പങ്കെടുത്ത ആരാധനകൾക്കുശേഷം പ്രസാദവും ലഘുഭക്ഷണവും വിതരണം ചെയ്തു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.