അയർലണ്ടിലും യുകെയിലും മാത്രമല്ല..ജർമനിയിൽ സൗജന്യമായി പഠിക്കാനും പൗരത്വം നേടാനും ആഗ്രഹമുണ്ടോ..എങ്കിൽ നിങ്ങൾക്ക് അവസരമുണ്ട്

വർഷാവസാനം ഈ വരികൾ വായിക്കുമ്പോൾ എന്താണ് നിങ്ങൾക്കു തോന്നുന്നത്. കരിയറിൽ വലിയ ഉയർച്ച സ്വപ്നം കണ്ടിട്ടു നിരാശയാണോ ഇപ്പോഴും?  പഠനകാര്യത്തിൽ ഒന്നു മാറ്റി പിടിച്ചാലോ? വിദേശപഠനം സ്വപ്നം കാണുന്നുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ലെന്ന് അറിയുക.

വിദേശത്തു പോയി പഠിക്കാൻ സാധാരണക്കാരനു സാധിക്കുമോ എന്നാണ് ചോദ്യമെങ്കിൽ, താൽപര്യമുണ്ടെങ്കിൽ ആർക്കും വിദേശത്തു പോയി പഠിക്കാം എന്നാണുത്തരം. വിദേശപഠനത്തിന്റെ സാധ്യതകളെക്കുറിച്ച് പലരും ചോദിക്കുമ്പോൾ സ്ഥിരമായി ചില രാജ്യങ്ങളുടെ പേരുകളാണ് പലരും പറയുക. യുകെ, യുഎസ്, ന്യൂസീലൻഡ്, അയർലൻഡ് എന്നിങ്ങനെ പോകുന്നു രാജ്യങ്ങളുടെ പേരുകൾ. മാറുന്ന ലോക സമ്പദ്‌വ്യവസ്ഥയിൽ യൂറോപ്പിലെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായി ജർമനി വളരുമ്പോൾ സാധ്യതയും ഏറുകയാണ്. 2024 ജൂലൈ 24നു നിലവിൽ വന്ന നിയമപ്രകാരം കഴിവുള്ളവർക്ക് ഒട്ടേറെ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

ഒന്നു ശ്രമിച്ചാൽ അടുത്ത വർഷം ക്രിസ്മസ് ജർമനിയിൽ ആഘോഷിക്കാം,അഞ്ചു വർഷം നിയമപരമായി ജർമനിയിൽ കഴിയുകയും ജർമൻ ഭാഷയിൽ B1, B2 ലെവൽ നൈപുണ്യവുമുണ്ടെങ്കിൽ നേരിട്ടു ജർമൻ പൗരത്വത്തിനു അപേക്ഷിക്കാം. മൂന്നു വർഷത്തിനുള്ളിൽ ജർമൻ C1 ലെവൽ നൈപുണ്യം നേടാൻ കഴിഞ്ഞാൽ ജർമൻ പാസ്പോർട്ട് ലഭിക്കും. ജർമൻ പാസ്പോർട്ട് നേടിക്കഴിഞ്ഞാൽ 2024 ജൂലൈ 24നു നിലവിൽ വന്ന നിയമം പ്രകാരം യൂറോപ്യന്‍ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിൽ വർക്ക് വീസയില്ലാതെ യാത്ര ചെയ്യാനും ജോലി ചെയ്യാനും അവസരമൊരുങ്ങുന്നു. പുതിയ നിയമത്തോടെ എട്ടു വർഷം ദൈർഘ്യമുണ്ടായിരുന്ന പ്രക്രിയ അഞ്ചു വർഷമായി കുറഞ്ഞു.


C1 ഭാഷാപ്രാവീണ്യം മൂന്നു വർഷത്തിനുള്ളിൽ നേടാൻ കഴിഞ്ഞാൽ വേഗത്തിൽ പൗരത്വം നേടാൻ സാധിക്കുന്നതും വിദ്യാർഥികൾക്ക് അനുഗ്രഹമാണ്. വിദേശപഠനത്തിൽ മറ്റൊരു പ്രധാന കാര്യം പഠനച്ചെലവാണ്. ജർമനിയിൽ പബ്ലിക് യൂണിവേഴ്സിറ്റികളെ കൂടാതെ വിദേശ യൂണിവേഴ്സിറ്റി ക്യാംപസുകളും സ്റ്റേറ്റ് അക്രഡിറ്റഡ് പ്രൈവറ്റ് യൂണിവേഴ്സിറ്റികളും പ്രവർത്തിക്കുന്നുണ്ട്. ജർമനിയിലെ 323 പബ്ലിക് യൂണിവേഴ്സിറ്റികൾ ലോകോത്തര കോഴ്സുകൾ ഒരുക്കിയിട്ടുണ്ട്. 

പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഒന്നാം സ്ഥാനമുള്ള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിക് ഈ വർഷമാണ് ട്യൂഷൻ ഫീസ് വിദേശ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയതെന്നത് ഒഴിവാക്കിയാൽ 322 പബ്ലിക് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസില്ലാതെ സൗജന്യമായി പഠിക്കാൻ അവസരമുണ്ട്. അഭിരുചിക്കനുസരിച്ച് വൈവിധ്യമാർന്ന കോഴ്സുകൾ ഒരുക്കുന്ന പബ്ലിക് യൂണിവേഴ്സിറ്റികൾ ശാസ്ത്ര–സാങ്കേതിക മേഖലകൾക്ക് മുൻതൂക്കം നൽകുന്നു.  ജർമനിയിലെ സൗജന്യ പഠനാവസരങ്ങളെക്കുറിച്ച് അറിയാം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !