ആലപ്പുഴ: പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന ആരോപണത്തിനിടെ മുതിര്‍ന്ന നേതാവ് ജി. സുധാകരനെ നേരില്‍ കണ്ട് പി. ജയരാജന്. ജി സുധാകരന്റെ സഹോദരന് ഭുവനേശ്വരന്റെ രക്തസാക്ഷി ദിനത്തിന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനാണ് പി ജയരാജന് ആലപ്പുഴയിലെത്തിയത്.ദീര്‍ഘകാലത്തെ ബന്ധത്തെ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചുവെന്നും രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ ഒട്ടേറ കാര്യങ്ങള്‍ സംസാരിച്ചുവെന്നും പി ജയരാജന് പറഞ്ഞു.
എസ്എഫ്ഐ രൂപീകരണത്തെ തുടര്‍ന്ന് അദ്ദേഹം സെക്രട്ടറിയായിട്ടുള്ള സ്റ്റേറ്റ് കമ്മിറ്റിയില്‍ ഞാനും അംഗമായിരുന്നു. കണ്ണൂരിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എന്ന നിലയ്ക്കാണ് ഞങ്ങള്‍ സ്റ്റേറ്റ് കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്നേ അങ്ങേയറ്റം ആദരവുള്ള നേതാവാണ് സഖാവ് ജിം സുധാകരനെന്ന് പി. ജയരാജന് പറയുന്നു.
അടുത്തിടെ നടന്ന അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍പോലും ജി സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍, കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ സുധാകരനെ സന്ദര്‍ശിച്ചതും, സുധാകരന് നേരിടുന്ന അവഗണനയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പരസ്യ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഇത് പല അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അതിനിടെയാണ് പി ജയരാജന് സുധാകരനെ നേരില്‍ കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.