വത്തിക്കാൻ സിറ്റി: സ്‌നേഹത്തിന്‍റെയുെ സാഹോദര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും സന്ദേശം ഉണർത്തി ക്രിസ്‌മസ് ആഘോഷങ്ങളില്‍ മുഴുങ്ങിയിരിക്കുകയാണ് ലോകം. ഉണ്ണി യേശുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ആളുകൾ ക്രിസ്‌മസ് ആഘോഷിക്കുകയാണ്.
ലോകമെങ്ങുമുള്ള ക്രൈസ്‌തവ ദേവാലയങ്ങളിൽ തിരുപ്പിറവിയുടെ ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. വത്തിക്കാനിൽ 25 വർഷം കൂടുമ്പോൾ തുറക്കുന്ന സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധവാതില്‍ ക്രിസ്‌മസ് രാവില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തുറന്നു.ഇതോടെ ആഗോള കത്തോലിക്ക സഭയുടെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
1300ൽ ബോണിഫസ് ഏഴാമൻ മാർപ്പാപ്പയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ സമയം രാത്രി 11.30നാണ് വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങ് നടന്നത്.അതേസമയം ഡിസംബർ 29ന് കത്രീഡലുകളിലും, കോ - കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും.
നാളെയാണ് (ഡിസംബർ 26) ആ ചടങ്ങ് നടക്കുക.2026 ജനുവരി 6 വരെ നീളുന്ന വിശുദ്ധ വർഷാചരണത്തിൽ ഇവിടേക്ക് വിശ്വാസികൾക്ക് തീർഥാടനം നടത്താം. പൂർണ പാപമോചനം ലഭിക്കുന്ന തീർഥാടനമാണിതെന്നാണ് വിശ്വാസം. ഈ കാലയളവിൽ 3.22 കോടി തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ ക്രിസ്‌മസ് സന്ദേശം: യുദ്ധവും ആക്രമണവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്‌മസിനാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയിലെ വിശുദ്ധ കവാടം തുറന്നാണ് മാര്‍പാപ്പ ക്രിസ്‌മസ് സന്ദേശം നല്‍കിയത്. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്ന് മാർപാപ്പ ആഹ്വനം ചെയ്‌തു.
ദൈവസ്നേഹത്തിൻ്റെ സന്ദേശമായി പ്രത്യാശയുടെ വെളിച്ചം ഓരോരുത്തരെയും പ്രകാശിപ്പിക്കട്ടെ, എല്ലായിടങ്ങളിലും ഈ സന്ദേശത്തിന് സഭ സാക്ഷ്യം വഹിക്കട്ടെയെന്നും പോപ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.