ലണ്ടന്‍: ലണ്ടന്‍ നഗര ഹൃദയത്തില്‍ ഹാരി പോട്ടര്‍ തീം ഗിഫ്റ്റ് കട വ്യാജമായി നടത്തിയതിനു മലയാളി ദമ്പതികള്‍ നിയമക്കുരുക്കില്‍. വെറും നാലു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ദമ്പതികളായ സഫൂറായും ഭര്‍ത്താവ് ഷെഫീഖ് പള്ളിവളപ്പിലുമാണ് ഇപ്പോള്‍ നിയമത്തിനു മുന്നില്‍ നോട്ടപ്പുള്ളികള്‍ ആയി മാറിയിരിക്കുന്നത്.
ലണ്ടന്റെ ഹൃദയഭൂമിയില്‍ വിനോദ സഞ്ചാരികളുടെ ടൂറിസ്റ്റ് മാപ്പില്‍ ഇടംപിടിക്കും വിധമാണ് ഇവര്‍ നടത്തിയ നാല് ഗിഫ്റ്റ് കടകളും ഉണ്ടായിരുന്നത്. ഇവര്‍ സ്വന്തമായി നടത്തിയ ബിസിനസ് ആണോ അതോ ബിനാമി ഏര്‍പ്പാടില്‍ ചെയ്ത ബിസിനസ് ആണോ എന്നതൊക്കെ വരും ദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി പുറത്തു വരാനുള്ള വിവരങ്ങളാണ്.നാലു കടകള്‍ നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വന്തമാക്കാനായതാണ് ഇവരുടെ കച്ചവടം ബിനാമി ഏര്‍പ്പാടിന്റെ ഭാഗമായതാണോ എന്ന സംശയം ഉയരാന്‍ കാരണം. അടുത്തിടെ തുടര്‍ച്ചയായി ചിത്രീകരണത്തിന് എത്തിയ മലയാള സിനിമയുടെ പേരിലും ലണ്ടനില്‍ ബിനാമി പണമിടപാട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
പേരിനു പോലും കഥയുടെ ജീവാംശം ഇല്ലാതെ എത്തിയ സിനിമകളാണ് ഈ ആരോപണത്തിന് കാരണമായത്.ദമ്പതികളായ സഫൂറായും ഷെഫീഖും യുകെ ജീവിതം.വേരുപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിസിനസിന് ഇറങ്ങിയത് എന്നാണ് പുറത്തു വരുന്ന വിവരം. ഇവരുടെ കടയില്‍ എത്തിയ ഹാരി പോട്ടര്‍ ഫാനായ ഒരു വ്യക്തി സ്വതന്ത്ര മാധ്യമമായ ലണ്ടന്‍ സെന്‍ട്രിക് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്കിയ വിവരമാണ് വ്യാജ ബിസിനസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു എത്തിച്ചിരിക്കുന്നത്.
മറ്റു മാധ്യമങ്ങള്‍ക്ക് ലഭിക്കാത്ത വിവരങ്ങള്‍ ശേഖരിച്ചു ദീര്‍ഘകാലം അത്തരം വിവരങ്ങളുടെ പുറകെ സഞ്ചരിച്ചു കൃത്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അവതരിപ്പിക്കുന്നതാണ് മുന്‍ ഗാര്ഡിയന് എഡിറ്റര്‍ കൂടിയായ ജിം വാട്ടേഴ്സന്റെ മാധ്യമ പ്രവര്‍ത്തന രീതി. ഇപ്പോള്‍ മലയാളി ദമ്പതികള്‍ കേരളത്തില്‍ നിന്നും എത്തിയവരാണെന്ന് അടിവരയിട്ട് പറയുന്ന ജിം വാട്ടേഴ്സിന്റെ പേര് വച്ചെഴുതിയ റിപ്പോര്‍ട്ട് യുകെയിലെ മലയാളി സമൂഹത്തിനു നാണക്കേടിന്റെ മറ്റൊരു അധ്യായം സമ്മാനിച്ചിരിക്കുകയാണ്. നികുതി വെട്ടിപ്പില്‍ മാത്രം നാലു കോടി രൂപയ്ക്ക് തുല്യമായ തട്ടിപ്പാണ് നടന്നിരിക്കുന്നത് എന്ന് ലണ്ടന്‍ സെന്‍ട്രിക് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിറ്റി കൗണ്‍സിലിന് കോടികളുടെ നികുതി നഷ്ടം, മലയാളി ദമ്പതികള്‍ക്ക് കണ്ണായ സ്ഥലങ്ങളില്‍ നാലു കള്ള കടകള്‍
സിറ്റി ഓഫ് ലണ്ടന്‍ കൗണ്‍സിലിന് ലക്ഷക്കണക്കിന് പൗണ്ടിന്റെ നികുതി നഷ്ടം ആണ് ഇവരുടെ വ്യാജ കച്ചവടം വഴി ഉണ്ടായത് എന്നാണ് ലണ്ടന്‍ സെന്‍ട്രിക്കിന്റെ പ്രധാന ആരോപണം. ഒരു മാസം മുന്‍പ് തന്റെ വായനക്കാരില്‍ ഒരാളായ സ്റ്റെഫാനോ സ്കലിയോണ് നല്കിയ വിവരമാണ് ഇപ്പോള്‍ മലയാളി ദമ്പതികളുടെ കച്ചവടക്കള്ളി പുറത്തു കൊണ്ടുവരാന്‍ കാരണം ആയതെന്നു എഡിറ്റര്‍ ജിം വാട്ടേഴ്സണ്‍ തന്നെ പറയുന്നു. ലണ്ടന്റെ പല ഭാഗത്തായി സഫൂറായും ഷെഫീഖും നടത്തിയത് പോലെ എട്ടു വ്യാജ കടകളാണ് ലണ്ടന്‍ സെന്‍ട്രിക് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ നാലും മലയാളി ദമ്പതികളുടേത് ആണെന്നതാണ് രസകരം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ജിം വാട്ടേഴ്സനും റിപ്പോര്‍ട്ടര്‍ കോര്‍മക് കോഹെയും മിസ്റ്ററി കസ്റ്റമേഴ്സ് ആയി മലയാളി ദമ്പതികളുടെ കടകളില്‍ എത്തിയാണ് വ്യാജ ബിസിനസിന്റെ വിശദാംശങ്ങള്‍ കണ്ടെത്തിയത്. അതി സമ്പന്നര്‍ ആയവര്‍ പതിവായി ഷോപ്പിങ്ങിന് എത്തുന്ന ഇത്തരം കടകളില്‍ വളരെ വിലപിടിപ്പുള്ള വസ്തുക്കളാണ് സാധാരണ വില്പനക്ക് എത്തുന്നത്. അതിനാല്‍ തന്നെ ഇത്തരം കടകളുടെ വിറ്റുവരവും മറ്റു കടകള്‍ അപേക്ഷിച്ചു വളരെ ഉയര്‍ന്നത് ആയിരിക്കും. ഇതിനാലാണ് കോടികളുടെ വ്യാപാര നികുതി നഷ്ടം സിറ്റി ഓഫ് ലണ്ടന്‍ കൗണ്‍സിലിന് ഉണ്ടായതായി ലണ്ടന്‍ സെന്‍ട്രിക് വെളിപ്പെടുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.