വെള്ളറട:വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിയ്ക്കാമൻകോട് വാർഡിലെ ഉപതെരഞ്ഞെ ടുപ്പിൽ ബിജെപി സ്ഥാനാർ ത്ഥി അഖില മനോജിന് 130 വോട്ടിൻ്റെ ഉജ്ജ്വല വിജയം. ആകെ പോൾ ചെയ്ത 1443 വോട്ടിൽ 619 വോട്ടാണ് അഖില മനോജ് നേടിയത്.
എൽ ഡി എഫ് 489 വോട്ടും യു ഡി ഫ് 335 വോട്ടും നേടി. ഡിസംബർ 10-ന് നടന്ന തെരഞ്ഞെടു പ്പിൽ80 ശതമാനത്തോളം സമ്മതിദായകർ വോട്ടു ചെയ്തു.കരിയ്ക്കാമൻകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിലും മാവുവിള അങ്കണവാടി യിലും സജ്ജീകരിച്ചിരുന്ന പോളിംഗ് സ്റ്റേഷനുകളിൽ സമാധാനപരമായാണ് വോട്ടെടുപ്പ് പൂർത്തിയാ യത് .ഡിസംബര്‍ 11 രാവിലെ 10 മുതലാണ് വോട്ടെണ്ണൽ നടന്നത്. വനിതാ സംവരണമായ ഈ വാർഡിലെ മുൻ അംഗം ബി.ജെ.പി.യിലെ ദീപസനലിന് അധ്യാപിക യായി സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത്.23 അംഗ വെള്ളറടപഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് പതിമൂന്നും എൽ.ഡി.എഫിന് ഒൻപതും ബി.ജെ.പി.ക്ക് ഒരംഗവുമാണുള്ളത്. ആർ.ഷെർളി (യു.ഡി.എഫ്.), എസ്.എൽ.ഷീബ (എൽ.ഡി.എഫ്.), എന്നിവരായിരുന്നു മറ്റു സ്ഥാനാർഥികൾ..സി പി എം നെടുങ്കോട്ട പിളർന്ന് 2010 ലാണ് ബി ജെ പിയുടെ ബി. ബിന്ദു കരിയ്ക്കാമൻ കോട് വാർഡിൽ ആദ്യമായി താമര വിരിയിച്ചത്. 2015ൽ വിജയം കൈവിട്ടെങ്കിലും 2020ൽ ദീപ സനലിലൂടെ വാർഡ് ബി ജെ പി വീണ്ടെടുക്കുകയായിരുന്നു.
മലയോര പഞ്ചായത്തായ വെള്ളറടയിൽ ബിജെപിയുടെ ഏക പ്രാതിനിധ്യമായിരുന്ന കരിയ്ക്കാമൻകോട് ഇത്തവണയും ബി ജെ പി യ്ക്ക് അനുകൂലമായി വിധിയെഴുതിയത് മുൻ കാലങ്ങളിലെ ബി ജെ പി പഞ്ചായത്തംഗങ്ങൾ നടത്തിയ വികസന സേവന പ്രവർത്തനങ്ങളും നരേന്ദ്ര മോദി സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളും കാരണമാണെന്നും വാർഡിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അഖില മനോജ് പറഞ്ഞു . വാർഡിൽ ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.