കൊൽക്കത്ത; പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.
ബംഗാളിലെ ടോളിഗഞ്ചിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. കാംദേവ്പുർ സ്വദേശിനി ഖദീജ ബീബി (40) മരിച്ചത്. ഖജീയുടെ ഇളയ സഹോദരിയുടെ ഭർത്താവ് അതിയുർ റഹ്മാൻ ലസ്കറിനെ പൊലീസ് അറസ്റ്റുചെയ്തു.റീജെന്റ് പാർക്ക് സമീപത്തുവച്ച് വെള്ളിയാഴ്ചയാണ് പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ തല പ്രദേശവാസികൾ കണ്ടത്.ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തുള്ള തടാകത്തിൽനിന്നു യുവതിയുടെ ശരീര ഭാഗങ്ങൾ ശനിയാഴ്ച കണ്ടെത്തി. സിസിടിവി ക്യാമറകളും പൊലീസ് നായയുടെയും സഹായത്തോടെയാണ് പൊലീസ് യുവതിയുടെ അവശേഷിച്ച മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
രണ്ടുവർഷം മുൻപ് ഭർത്താവുമായി പിരിഞ്ഞ ഖദീജ, വീട്ടുസഹായിയായി ജോലി നോക്കുകയായിരുന്നു. മാതാപിതാക്കൾക്കും രണ്ടു മക്കളോടും ഒപ്പമായിരുന്നു താമസം. ഇതിനിടയിലാണ് പെയിന്റിങ് തൊഴിലാളിയായ ലസ്കർ പ്രണായഭ്യർഥന നടത്തിയത്. ലസ്കറിന്റെ ഫോൺ നമ്പറും ഖദീജയ ബ്ലോക്ക് ചെയ്തിരുന്നതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു. പ്രണയം നിരസിച്ചതിന്റെ പകയിൽ ഇയാൾ ഖദീദയെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം തനിക്കൊപ്പം വരാൻ ഖദീജയെ നിർബന്ധിച്ച ലസ്കർ ഇവരെനിരമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് കൊണ്ടുപോയി. തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തലയറുത്തുമാറ്റുകയും ചെയ്തു. മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ലസ്കറിനെ തിരിച്ചറിയുന്നതും അറസ്റ്റു ചെയ്യുന്നതും. ഇയാൾ പൊലീസിനുമുന്നിൽ കുറ്റസമ്മതം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.