പാർലമെന്ററി സംഘർഷത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്

ന്യൂഡൽഹി: പാർലമെൻ്റിലെ സംഘർഷത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്.

ബിജെപി എംപി ഹേമന്ത് ജോഷി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമോപദേശം തേടിയപ്പോഴാണ് പൊലീസിൻ്റെ നടപടി. മുറിവേൽപ്പിക്കൽ, അപായപ്പെടുത്താൻ ശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയതാണ് കേസെടുത്തത്.

അംബേദ്കറെച്ചൊല്ലി നടത്തുന്ന പ്രതിഷേധത്തിനിടെ സഭയ്ക്ക് അകത്തും പുറത്തും ഭരണപക്ഷ പ്രതിപക്ഷ എംപിമാർ തമ്മില് കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായിരുന്നു. ഇരുപക്ഷത്തെ എംപിമാർ തമ്മില് ഉന്തും തള്ളുമുണ്ടായി. ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്കേറ്റിരുന്നു.

അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. പാർലമെൻ്റിൽ അംബേദ്കർ പ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിപക്ഷപ്രതിഷേധം. രാഹുൽ ഗാന്ധി പതിവ് വെള്ള ഷർട്ട് ഉപേക്ഷിച്ച് നീല ഷർട്ട് ഇട്ടുകൊണ്ടാണ് പ്രതിഷേധത്തിന് മുന്നിൽ നിന്നത്.

ഇതേസമയം കോൺഗ്രസ് അംബേദ്കറെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാരും പാർലമെൻ്റിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇവർ മുഖാമുഖം വന്നതോടെയാണ് കയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചത്. സംഘർഷത്തിൽ കോൺഗ്രസ് എംപിമാരും പരാതി നൽകിയിരുന്നു. അതിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !