വർക്കലയിൽ ലഹരി മാഫിയയുടെ വെട്ടേറ്റു സിപിഐ എം പ്രവർത്തകൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം: വർക്കല താഴെവെട്ടൂരിൽ ലഹരി മാഫിയയുടെ വെട്ടേറ്റു സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു.

വെട്ടൂർ പെരുമം സിപിഐ എം ബ്രാഞ്ച് അംഗം ചരുവിളവീട്ടിൽ ഷാജഹാനെ(60)യാണ് ലഹരി മാഫിയ കൊലപ്പെടുത്തിയത്. സംഭവത്തിൽ താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

താഴെവെട്ടൂർ പള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് ഷാജഹാനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപം ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പോലീസിനെ അറിയിക്കുകയായിരുന്നു. അതിനെ തുടർന്നുള്ള വൈരാഗ്യമാണ്  കൊലപാതകത്തിൽ കലാശിച്ചത്.

തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !