നാഗ്പുര്‍: 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസ് സര്‍ക്കാര്‍ വിപുലീകരിച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായത്.
നാഗ്പുര്‍ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.പരമാവധി 43 മന്ത്രിമാരെയാണ് മഹാരാഷ്ട്രയില്‍ ഉള്‍ക്കൊള്ളിക്കാനാകുക. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത 39 പേരും മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും അടക്കം ഇതോടെ 42 പേരായി ഫഡ്നവിസ് സര്‍ക്കാരില്‍.ഇന്ന് സത്യപ്രതിജ്ഞ ചെയ്ത 39 മന്ത്രിമാരില്‍ 19 പേരും ബിജെപിയില്‍ നിന്നുള്ളവരാണ്. 11 ശിവസേന എംഎല്‍എമാരും ഒമ്പത് എന്‍സിപി എംഎല്‍എമാരും മന്ത്രിമാരായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്ദേ, അജിത് പവാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ചന്ദ്രശേഖര്‍ ബവന്‍കുലെ, പങ്കജ മുണ്ടെ, നിതേഷ് റാണ, ശിവസേനയുടെ ഗുലാബ്രാവു പാട്ടീല്‍, ഉദയ് സാമന്ത്, എന്‍സിപിയുടെ ധനഞ്ജയ് മുണ്ടെ, ബാബാസാഹേബ് പാട്ടീല്‍ തുടങ്ങിയവരടക്കമാണ് മന്ത്രിസഭയിലുള്ളത്.
മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നവിസും ഉപമുഖ്യമന്ത്രി അജിത്പവാറും ഡല്‍ഹിയിലെത്തി അമിത്ഷായുമായി മന്ത്രിസഭാ വികസനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിയമസഭയുടെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച നാഗ്പുരില്‍ ആരംഭിക്കാനിരിക്കെയാണ് സത്യപ്രതിജ്ഞ.
ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും മന്ത്രിസഭാ വികസനം നീളുകയായിരുന്നു.ആഭ്യന്തരവകുപ്പ് ലഭിച്ചില്ലെങ്കില്‍ റവന്യുവകുപ്പെങ്കിലും ലഭിക്കണമെന്ന് ഷിന്ദേ ആവശ്യപ്പെടുന്നു. എന്നാല്‍, നഗരവികസനമേ ഷിന്ദേക്ക് ലഭിക്കുകയുള്ളൂവെന്നാണ് അറിയുന്നത്.
പൊതുമരാമത്ത് വകുപ്പ് ഷിന്ദേ വിഭാഗത്തിന് ബി.ജെ.പി. വിട്ടുകൊടുക്കുമെന്നറിയുന്നു.സ്കൂള്‍വിദ്യാഭ്യാസം, തൊഴില്‍, എക്സൈസ്, ജലവിതരണം, ട്രാന്‍സ്പോര്‍ട്ട് എന്നീ വകുപ്പുകളും ഷിന്ദേ വിഭാഗത്തിന് ലഭിച്ചേക്കും.അജിത്പവാര്പക്ഷത്തിന് ധനവകുപ്പ് കൂടാതെ ഭവനവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസം, ഭക്ഷ്യവിതരണം, വനിതാശിശുക്ഷേമം, ദുരിതാശ്വാസ,പുനരധിവാസം തുടങ്ങിയ വകുപ്പുകളാണ് ലഭിക്കുകയെന്നറിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.