മകന്‍റെ അവസാന നിമിഷങ്ങൾ കണ്ട് നെഞ്ചുപൊട്ടി കുടുംബം-ട്രാവൽ ഏജൻസിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

ലണ്ടൻ; പടിഞ്ഞാറൻ ലണ്ടനിൽ നിന്നുള്ള 19 വയസ്സുകാരനായ ഇദ്രിസ് ഖയൂമിന്‍റെ അവസാന നിമിഷങ്ങൾ വിഡിയോ കോളിൽ കണ്ടതിന്‍റെ നടുക്കത്തിലാണ് കുടുംബം. തുർക്കിയിലെ അന്‍റാലിയയിൽ ഹോട്ടൽ റസ്റ്ററന്‍റിൽ നിന്ന് കഴിച്ച പലഹാരത്തിൽ നിന്ന് മാരകമായ അനാഫൈലക്റ്റിക് ഷോക്ക് ഉണ്ടായതാണ് മരണകാരണം.

നിലക്കടല അലർജിയുണ്ടായിരുന്ന ഇദ്രിസ്, ഹോട്ടൽ ജീവനക്കാരോട് മൂന്ന് തവണ അലർജിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് അഭ്യർഥന ആവർത്തിച്ചിട്ടും, കഴിക്കാൻ സുരക്ഷിതമാണെന്ന് ജീവനക്കാർ ഉറപ്പ് നൽകിയതായി കുടുംബം പറയുന്നു. 

എന്നാൽ, പലഹാരം കഴിച്ച് നിമിഷങ്ങൾക്കകം ഇദ്രിസിന് ഛർദിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. സുഹൃത്ത് അടിയന്തിരമായി വിഡിയോ കോളിൽ അമ്മ ആയിഷ ബാത്തിയയെ വിളിച്ചു. മകന്‍റെ അവസാന നിമിഷങ്ങൾക്ക് അമ്മയും സഹോദരിയും സാക്ഷ്യം വഹിക്കേണ്ടി വന്നു. എമർജൻസി ജീവനക്കാരോട് എപ്പിപെൻ നൽകാൻ അവർ ആവശ്യപ്പെട്ടെങ്കിലും 25 മിനിറ്റിനുള്ളിൽ ഇദ്രിസിന്‍റെ ഹൃദയം നിലച്ചു. നിലക്കടല ചേർത്ത പലഹാരമാണ് ജീവനക്കാർ യുവാവിന് നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

ഇതേ തുടർന്ന് ട്രാവൽ ഏജൻസിക്കെതിരെ കുടുംബം നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഭക്ഷണ അലർജിയെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകുന്നതിൽ ഏജൻസിയും അവരുടെ വിതരണക്കാരും പരാജയപ്പെട്ടുവെന്നും ഇദ്രിസിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.  അലർജിയെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും കമ്പനി ജീവനക്കാർക്ക് മതിയായ പരിശീലനം നൽകിയില്ലെന്നും കുടുംബം അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !