കൊച്ചി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ് ഡയറക്ടർ ബോർഡംഗങ്ങളായ മൂന്ന് പേർ അറസ്റ്റിൽ.
രാജപ്പൻ നായർ, പി വി. പൗലോസ്, മേരി ആൻ്റണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാജപ്പൻ നായർ മുൻ പ്രസിഡൻറും പി വി പൗലോസ് വൈസ് പ്രസിഡൻറും. സംഘത്തിൻ്റെ പണം മുഴുവനും വ്യാജ ലോൺ വഴി തട്ടി എടുത്ത മുൻ പ്രസിഡൻറ് പി ടി പോൾ ഒരു വർഷം മുൻപ് മരിച്ചതിനെത്തുടർന്നാണ് രാജപ്പൻ നായരെ പ്രസിഡൻറ് ചെയ്തത്.
അങ്കമാലി അർബൻ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെൻ്റ് ഡയറക്റ്ററും കേസെടുത്തിട്ടുണ്ട്. 97 കോടി രൂപയുടെ വ്യാജ വായ്പ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ഇഡി കേസെടുത്തത്. അങ്കമാലി, കാലടി എന്നിവയിലെ പ്രാദേശിക നേതാക്കളാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലും ആധാരത്തിൻ്റെ പകർപ്പിലും വ്യാജരേഖകൾ ഹാജരാക്കി വായ്പ തട്ടിയെന്നാണ് കേസ്. സഹകരണ വകുപ്പ് ഈ മാസം ഭരണസമിതി പിരിച്ച് വിട്ടതോടെ അഡ്മിനിസ്റ്റർ ഭരണത്തിലാണ് ബാങ്ക്. ഭരണസമിതി പ്രസി ഡൻ്റായിരുന്ന പരേതനായ പി ടി പോളും മറ്റ് ഭരണസമിതി അംഗങ്ങളും സംഘത്തിൻ്റെ ഫണ്ട് ദുരുപയോഗം ചെയ്തതും അനധികൃതവായ്പകൾ വാരിക്കോരി അനുവദിച്ചതും ഉൾപെടെയുള്ള തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നതിന് ശേഷമാണ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.