ബെംഗളൂരു: കർണാടക നിയമസഭയിലെ വി ഡി സർവക്കർ ചിത്രം നീക്കാൻ തീരുമാനിച്ചത് സംസ്ഥാന സർക്കാർ.
സവർക്കർ കർണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട്.
2022ൽ ബസവരാജ് ബൊമ്മെ സർക്കാർ ബെൽഗാമിൽ ശീതകാലത്ത് സഭ സമ്മേളിക്കുന്ന സുവർണ സൗധയിൽ സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചു. വിവാദപാത്രമായ ഒരാളുടെ ചിത്രം എന്തിനാണ് സഭയ്ക്കുള്ളിൽ സ്ഥാപിച്ചതെന്ന് അന്ന് പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യ ചോദിച്ചു.
കോൺഗ്രസ് സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെ സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കർ രംഗത്തെത്തി. ടിപ്പു സുൽത്താനെ വാഴുന്ന കോൺഗ്രസ് സർക്കാരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. സവർക്കറെ അവഹേളിക്കുന്നത് തുടർന്നാൽ അവർക്ക് വലിയ വിലനൽകേണ്ടി വരും. രാജ്യത്തിനായി സവർക്കർ ചെയ്ത സംഭാവനകൾ പരിഗണിക്കുമ്പോൾ നെഹ്‌റു എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.