കർണ്ണാടക നിയമസഭയിൽ നിന്നും വി ഡി സർവക്കർ ചിത്രം നീക്കാൻ സംസ്ഥാന സർക്കാർ നീക്കം

ബെംഗളൂരു: കർണാടക നിയമസഭയിലെ വി ഡി സർവക്കർ ചിത്രം നീക്കാൻ തീരുമാനിച്ചത് സംസ്ഥാന സർക്കാർ.

സവർക്കർ കർണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട്.

2022ൽ ബസവരാജ് ബൊമ്മെ സർക്കാർ ബെൽഗാമിൽ ശീതകാലത്ത് സഭ സമ്മേളിക്കുന്ന സുവർണ സൗധയിൽ സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചു. വിവാദപാത്രമായ ഒരാളുടെ ചിത്രം എന്തിനാണ് സഭയ്ക്കുള്ളിൽ സ്ഥാപിച്ചതെന്ന് അന്ന് പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യ ചോദിച്ചു.

കോൺഗ്രസ് സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെ സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കർ രംഗത്തെത്തി. ടിപ്പു സുൽത്താനെ വാഴുന്ന കോൺഗ്രസ് സർക്കാരിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. സവർക്കറെ അവഹേളിക്കുന്നത് തുടർന്നാൽ അവർക്ക് വലിയ വിലനൽകേണ്ടി വരും. രാജ്യത്തിനായി സവർക്കർ ചെയ്ത സംഭാവനകൾ പരിഗണിക്കുമ്പോൾ നെഹ്‌റു എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !