ഉറ്റ സുഹൃത്തുക്കൾക്ക് ഒന്നിച്ച് അന്ത്യനിദ്ര; നാളെ രാവിലെയോടെ മൃതദേഹം വീടുകളിൽ എത്തിക്കും

പാലക്കാട്: കല്ലടിക്കോട് സിമൻ്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂൾ വിദ്യാർത്ഥികളുടെ ഖബറടക്കം നാളെ നടക്കും.

പുലര്ച്ചെ അഞ്ച് നഗരത്തിലെ ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ആറോടെ വീടുകളിലെത്തും. രണ്ട് മണിക്കൂറോളം ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 08.30 ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. പത്ത് മണിവരെ ഇവിടെ പൊതുദർശനത്തിനുവെച്ച ശേഷം ഖബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങൾ എത്തിക്കും. 

ഉറ്റസുഹൃത്തുക്കൾക്ക് ഇവിടെ ഒരുമിച്ച് അന്ത്യവിശ്രമമൊരുക്കും. അതേസമയം, കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനം ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച ആതിനാലും നാല് മൃതദേഹങ്ങൾ മറവ് ചെയ്യാൻ കൂടുതൽ സമയം വേണമെന്നും സ്‌കൂളിലെ പൊതുദർശനം വേണ്ടെന്നുവെച്ചവരുടെ ബന്ധുക്കളെ അറിയിച്ചു.

സ്ഥിരം അപകടം നടക്കുന്ന കല്ലടിക്കോട് പനയമ്പടത്താണ് നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്ന് വൈകിട്ട് 3.45നാണ് സംഭവം നടന്നത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമൻ്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു.അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന് സജ്‌ന ദമ്പതികളുടെ മകൾ ആയിഷ, പിലാത്തൊടി വീട്ടിൽ അബ്ദുള് റഫീഖ്-അബ്ദുൾ സജീന ദമ്പതികളുടെ മകൾ റിദ ഫാത്തിമകൾ, അബ്ദുള്ബി സലീ സലാം-ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ

സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വിദ്യാർത്ഥികളുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. സംഭവം ഞെട്ടിക്കുന്നതും ദാരുണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !