എഡിൻബറോയിൽ നിന്ന് കാണാതായ പ്രവാസി മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

എഡിൻബറോ; യുകെയിൽ നിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. എഡിൻബറോയിൽ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നുമാണ് സാന്ദ്ര സജുവിന്റെ (22) മൃതദേഹം കണ്ടെത്തിയത്.

ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു സാന്ദ്ര. നാട്ടിൽ എറണാകുളം പെരുമ്പാവൂർ സ്വദേശിനിയാണ്. വിദ്യാർഥി വീസയിൽ കഴിഞ്ഞ വർഷമാണ് സാന്ദ്ര യുകെയിൽ എത്തിയത്.ആഴ്ച്ചകൾക്ക് മുൻപാണ് സാന്ദ്രയെ കാണാതായത്. ലിവിങ്സ്റ്റണിലെ ആൽമണ്ട്‌വെയിലിലെ അസ്ദ സൂപ്പർമാർക്കറ്റിന് മുന്നിലെത്തിയ സാന്ദ്രയുടെ സിസിടിവി ദൃശ്യം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

ഇതോടെ സാന്ദ്രയെ എത്രയും വേഗം കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം. നിലവിൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !