തിരുവനന്തപുരം: 29-ാം തീയതി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി 'സിനിബ്ലഡി'നു ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെ ചൊവ്വാഴ്ച(17 ഡിസംബർ) പരിപാടിയുടെ രണ്ടാം ഘട്ടം നടക്കും.
രാവിലെ 10 മുതൽ 12.30 വരെ ടാഗോർ തിയേറ്ററിൽ 'സിനി ബ്ലഡ്' സംഘടിപ്പിക്കുക. കേരള ചലച്ചിത്ര അക്കാദമിയും പോലീസിൻ്റെ രക്തദാന സേവനമായ പോൾബ്ലഡും ആർ.സി.സി. ബ്ലഡ് ബാങ്കും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
![]() |
ചലച്ചിത്ര അക്കാദമി പ്രേംകുമാർ മുന്നോട്ടുവച്ച ആശയമാണ് സിനിബ്ലഡിലൂടെ യാഥാർത്ഥ്യമായത്. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും ആദ്യ രക്തദാന പരിപാടിയിൽ പങ്കാളികളായി. ആർ.സി.സി. ബ്ലഡ് ബാങ്കിലെ ഡോക്ടർ വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ രക്തദാന പരിപാടി. രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ 9497904045 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.