മനാമ: വിസ മാറ്റുന്നതിനുള്ള ഫീസ് നിരക്ക് കുത്തനെ വര്ധിപ്പിച്ച് ബഹ്റൈൻ.
ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2014ൽ ബന്ധപ്പെട്ട ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ഫീസ് വർധിപ്പിച്ചത്. ഈ മാസം 19നാണ് ഒഫീഷ്യൽ ഗസറ്റിൽൻറെ ഉത്തരവ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അന്ന് മുതൽ' ഉത്തരവ് പ്രാബല്യത്തിലായി എന്ന് അധികൃതർ അറിയിച്ചു.
വിസിറ്റ് വിസവർക്ക് വിസയാക്കി മാറ്റുന്നതിനുള്ള ഫീസ് നേരത്തെ 60 ദിനാർ ആയിരുന്നു. ഇപ്പോൾ 250 ദിനാർ ആക്കിയാണ് വർദ്ധിപ്പിച്ചത്. സ്‌പോൺസർ മാറാതെയുള്ള വിസ മാറ്റത്തിനുള്ള ഫീസ് ആണ് വർധിപ്പിച്ചത്. 400 ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്. വിസിറ്റ് വിസ ഫാമിലി റിയുണിഫിക്കേഷൻ വിസയാക്കി മാറ്റുന്നതിനുള്ള ഫീസിലും മാറ്റമുണ്ട്.
ഫാമിലി റിയുണിഫിക്കേഷൻ വിസ വർക്കിനെ വിസയാക്കി മാറ്റുന്നതിനുള്ള ഫീസും പുതുക്കി. രണ്ട് വിസ മാറ്റത്തിനും 250 ദിർഹമാണ് പുതിയ ഫീസ്. ബഹ്‌റൈനിലെത്തിയ ശേഷം വിസ മാറ്റുന്നതിനുള്ള നിരക്കുകളിലാണു മാറ്റം വന്നിരിക്കുന്നത്. അതേസമയം, ബഹ്‌റൈനിൽ വിസ ഓൺ അറൈവൽ സൗകര്യം വീണ്ടും ലഭ്യമായി തുടങ്ങിയ വിവരങ്ങളും പുറത്തുവന്നു.
സൗദി അറേബ്യയിൽ എത്തുന്ന പ്രവാസി കുടുംബങ്ങൾ വിസ പുതുക്കാൻ വേണ്ടി നേരത്തെ ബഹ്‌റൈനിൽ പോകുമായിരുന്നു. ഇടക്കാലത്ത് ഈ സൗകര്യം നിലച്ചിരുന്നു. പ്രവാസി കുടുംബങ്ങളെ ഇത് ഏറെ പ്രയാസത്തിലാക്കുകയും ചെയ്തു. എന്നാൽ നിലവിൽ വിസ ഓൺ അറൈവൽ ലഭ്യമായി തുടങ്ങി. വിസ പുതുക്കാൻ സഹായിക്കുന്ന നൗഷാദ് എറണാകുളത്തെ ഉദ്ധരിച്ച് അറേബ്യൻ മലയാളി എന്ന വെബ്‌സൈറ്റാണ് വിവരം പങ്കുവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.