ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. പ്രധാനമന്ത്രിയായി മീഹോള്‍ മാര്‍ട്ടിനും ഉപപ്രധാനമന്ത്രിയായി സൈമണ്‍ ഹാരിസും നിലവിലെ പദവികള്‍ പരസ്പരം കൈമാറും. വിദേശ വകുപ്പ് വിട്ടുകൊടുക്കാനും ധാരണയായി.ഫിന ഫാളിന് ജസ്റ്റിസ് വകുപ്പ് കൈമാറാമെന്നും ഫിനഗേല്‍ സമ്മതിച്ചിട്ടുണ്ട്.
മന്ത്രിസഭയിലെ 15 ക്യാബിനറ്റ് പദികളും ഫിനഫാള്‍ 8, ഫിനഗേല്‍ ഏഴ് എന്നിങ്ങനെ വീതം വെയ്ക്കും.വെറേണ മര്‍ഫിക്ക് സ്പീക്കര്‍ പദവി നല്കിയതിനാല് റീജിയണല്‍ ഇന്റിപ്പെന്റന്ഡ്സിന് ക്യാബിനറ്റ് റാങ്ക് നല്‍കില്ല.മൂന്ന് പുതിയ സൂപ്പര്‍ ജൂനിയര്‍ മന്ത്രിമാരുണ്ടാകും. അതില്‍ ഒന്ന് സ്വതന്ത്ര ടി ഡിയാകും.കാബിനറ്റിലുണ്ടാകുമെങ്കിലും സൂപ്പര്‍ ജൂനിയര്‍ മന്ത്രിമാര്‍ക്ക് വോട്ടവകാശമുണ്ടാകില്ല.ഒരു സൂപ്പര്‍ ജൂനിയര്‍ പദവി കൂടിയുണ്ടാകുമെന്നും അത് ലഭിക്കുമെന്നും സ്വതന്ത്രര്‍ അവകാശപ്പെടുന്നു.അതേ സമയം മന്ത്രി പദവി വീതംവെപ്പിനെച്ചൊല്ലി റീജിയണല്‍ ഇന്റിപ്പെന്റന്ഡ്സില് തര്‍ക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.മുന്‍ സ്വതന്ത്ര മന്ത്രിമാരായ സീന്‍ കാനിയും കെവിന് ‘ബോക്സര്‍’ മോറനും തമ്മിലാണ് തര്‍ക്കമെന്നാണ് സൂചന. മുമ്പ് റൊട്ടേറ്റിംഗ് മന്ത്രിമാരായി സൂപ്പര്‍ ജൂനിയര്‍ ആയി സേവനമനുഷ്ഠിച്ചവരാണ് ഇരുവരും. ഫിനഫാളില്‍ ആരൊക്കെയാകും മന്ത്രിമാര്‍ പ്രധാനമന്ത്രി പദവിക്ക് പുറമേയാകും എട്ട് ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങള്‍ ഫിനഫാളിന് ലഭിക്കുക.ഫിന ഫാളിന്റെ പുതുമുഖ ടി ഡി കാതറിന് അര്ദാഗിന് സൂപ്പര്‍ ജൂനിയര്‍ പദവി ലഭിച്ചേക്കുമെന്ന് വ്യക്തമായിട്ടുണ്ട്.ജാക്ക് ചേമ്പേഴ്സ് (ധനകാര്യം), ഡാരാ ഒ ബ്രിയാന്‍ (ഭവനനിര്‍മ്മാണം), നോര്‍മ ഫോളി (വിദ്യാഭ്യാസം), ചാര്‍ലി മക്കോണലോഗ് (കൃഷി) എന്നിവരെല്ലാം കാബിനറ്റ് മന്ത്രിമാരായി തുടര്‍ന്നേക്കും.
ഒ ബ്രിയന്‍ ജസ്റ്റിസ് മന്ത്രിയായേക്കുമെന്ന് കേള്‍ക്കുന്നുണ്ട്.എന്നാല്‍ ഇതിന് സ്ഥിരീകരണുണ്ടായിട്ടില്ല.നിരവധിയായ ഭവനപദ്ധതികള്‍ നടപ്പാക്കിവരുന്നതിനിടെ മന്ത്രിമാറ്റം പ്രശ്നമാകുമെന്ന് കരുതുന്നവരേറെയുണ്ട് പാര്‍ട്ടിയില്‍. മുന്‍ മന്ത്രി ജോണ്‍ ബ്രൗണിന്റെ മകന്…കാതറിന് അര്‍ദാഗ്… മുന്‍ ഫിനഫാള്‍ മന്ത്രി ജോണ്‍ ബ്രൗണിന്റെ മകന് ജെയിംസ് ബ്രൗണ്‍, ഹെലന് മക്ക് എന്റിയുടെ പിന്‍ഗാമിയാകുമെന്ന് സൂചനയുണ്ട്.മുന്‍ നീതിന്യായ സഹമന്ത്രിയാണ് ജോണ്‍.സഹമന്ത്രിയും വാട്ടര്‍ഫോര്‍ഡ് ടി ഡിയുമായ മേരി ബട്ലര് കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ന്നേക്കും. 48 ടി ഡിമാരില്‍ ഏഴ് പേരാണ് സ്ത്രീകള്‍. ലിംഗ സമത്വം ഉറപ്പാക്കുന്നത് മാര്ട്ടിന് ശ്രമകരമായേക്കുമെന്ന് സൂചനയുണ്ട്.പുതിയ ടി ഡി കാതറിന് അര്‍ദാഗിനെ സൂപ്പര്‍ ജൂനിയര്‍ റോളിലേക്ക് പ്രമോട്ട് ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. ക്യാബിനറ്റ് സ്വപ്നവുമായി മുന്‍ ജൂനിയേഴ്സ് ജൂനിയര്‍ മന്ത്രിമാരായ നിയാല്‍ കോളിന്‍സ്, തോമസ് ബൈര്ണ്, ഡാര കാലേരി, ജെയിംസ് ലോലെസ് എന്നിവരെല്ലാം കാബിനറ്റ് റാങ്ക് സ്വ്പനമുള്ളവരാണ്.
ഇവരില്‍ ആര്‍ക്കാണ് ക്യാബിനറ്റ് നറുക്ക് വീഴുകയെന്ന് വ്യക്തമായിട്ടില്ല.നിയാല്‍ കോളിന്‍സ് മാര്‍ട്ടിനും പാര്‍ട്ടിക്കും പ്രിയപ്പെട്ടവനാണ്. അതിനാല്‍ മിക്കവാറും ഇദ്ദേഹത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയ്ക്കൊപ്പം നിന്നയാളെന്ന നിലയില്‍ തോമസ് ബൈര്ണിനും സാധ്യതയുണ്ട്, സീനിയര്‍ മന്ത്രി ഹെലന് മക് എന്റിയുമായി മണ്ഡലം പങ്കിടുന്നതും ഇദ്ദേഹത്തിനുള്ള പ്ലസ്സാണ്. ധനമന്ത്രിയായി പാസ്കല്‍ ഡോണോ തിരികെ വരും ഫിനഫാളുമായി വകുപ്പുകള്‍ വെച്ചുമാറുമെന്നതിനാല് പാസ്കല്‍ ഡോണോ ധനമന്ത്രിയായി മന്ത്രിസഭയില്‍ തിരിച്ചെത്തിയേക്കും.പാട്രിക് ഒ ഡോണോവനും (ഉന്നത വിദ്യാഭ്യാസം) കാബിനറ്റില്‍ തുടരും.ഔട്ട്ഗോയിംഗ് വിപ്പ് ഹില്‍ഡെഗാര്‍ഡ് നൗട്ടണ്‍ കാബിനറ്റ് പദവിയ്ക്ക് തയ്യാറെടുപ്പിലാണ്.എന്നാല്‍ ഇത് നടക്കുമോയെന്ന് വ്യക്തമായിട്ടില്ല. ഹെലന് മക് എന്റിയുണ്ടാകും മന്ത്രിസഭയില്‍ ഡെപ്യൂട്ടി ലീഡര്‍ ഹെലന് മക് എന്റി ജസ്റ്റിസ് വകുപ്പില്‍ തുടരുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്കുന്ന വിവരം.പാര്‍ട്ടിയെ കെട്ടുറപ്പോടെ പാര്‍ട്ടിക്ക് മുന്നോട്ടുപോകുന്നതിന് ഈ നീക്കം അത്യന്താപേക്ഷിതമാണെന്നും പാര്‍ട്ടി കരുതുന്നു. ഫിനഗേലിന്റെ കാബിനറ്റ് പദവിലക്ഷ്യമിട്ട് നിരവധി ജൂനിയര്‍ മന്ത്രിമാര്‍ മല്‍സര രംഗത്തുണ്ട്.കൃഷി വകുപ്പ് സഹമന്ത്രി മാര്ട്ടിന് ഹെയ്ഡണ്‍ ക്യാബിനറ്റിലെത്തിയേക്കും.
ഡണ്‍ ലേരിയില്‍ നിന്നുള്ള ജെന്നിഫര്‍ കരോള്‍ മക്-നീലിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ വര്‍ഷം സൈമണ്‍ ഹാരിസിന്റെ നേതൃത്വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച സഹമന്ത്രിയും ഡബ്ലിന്‍ റാത്ത്ഡൗണ്‍ ടി ഡിയുമായ നീല്‍ റിച്ച്മണ്ട് മന്ത്രി സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ഉപപ്രധാനമന്ത്രിയുടെ വകുപ്പ് ഏതാകും... വിദേശ വകുപ്പ് വിട്ടതിനാല്‍ ഉപപ്രധാനമന്ത്രി ഹാരിസ് മറ്റൊരു ക്യാബിനറ്റ് റോള്‍ കൂടി ഏറ്റെടുക്കും.അത് ഏതായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
ജസ്റ്റിസ് വകുപ്പ് ഏറ്റെടുക്കണമെന്ന അഭിപ്രായമുയര്‍ന്നിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ പ്രസിഡന്റ് സ്ഥാനം ലഭിക്കാന്‍ പോകുന്നതിനാല്‍ അത് കൂടുതല്‍ പ്രധാനമാണെന്ന് ഹാരിസിന് അഭിപ്രായമുണ്ട്. ഉപപ്രധാനമന്ത്രിയായിരിക്കെ ലിയോ വരദ്കര്‍ മുമ്പ് എന്റര്‍പ്രൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ അത് ഗുണം ചെയ്തില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.