കായംകുളം; ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌ത സിപിഐ എം കായംകുളം ഏരിയ സമ്മേളനം. 16ന് പൊതുസമ്മേളനത്തോടെ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു,
ഇന്നലെ പ്രകടനമായെത്തിയ പ്രതിനിധികൾ സമ്മേളന നഗരിയിൽ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി.മുതിർന്ന അംഗം കെ ജയപ്രകാശ് പതാക ഉയർത്തി. എസ് സുനിൽ കുമാർ രക്തസാക്ഷി പ്രമേയവും എസ് നസിം അനുശോചന പ്രമേയവും ഐ റഫീഖ് അനുസ്‌മരണ പ്രമേയവും അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഒരുക്കിയ സ്വാഗതഗാനാലാപനത്തോടെ പ്രതിനിധികളെ വരവേറ്റു.സ്വാഗതസംഘം കൺവീനർ ജി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ഷേക് പി ഹാരിസ് (കൺവീനർ), ബി അബിൻഷാ, എം ജെനുഷ, സി എ അഖിൽകുമാർ എന്നിവരാണ് പ്രസീഡിയം. മറ്റ് സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 150 പ്രതിനിധികളും 20 ഏരിയ കമ്മിറ്റി അംഗങ്ങളുമടക്കം 170 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
തുടർന്ന് ഇന്ന് നടന്ന മറുപടിക്കുശേഷം പുതിയ ഏരിയ സെക്രട്ടറിയായി ബി. അബിൻഷായെ തിരഞ്ഞെടുത്തു കൂടാതെ പുതിയ ഏരിയ കമ്മിറ്റിയേയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തിങ്കൾ പകൽ മൂന്നിന് ചുവപ്പുസേനാ മാർച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും.
കായംകുളം ജിഡിഎം ഗ്രൗണ്ട് പരിസരത്തുനിന്ന് മാർച്ചും റാലിയും ആരംഭിക്കും. എം ആർ രാജശേഖരൻ നഗറിൽ (എൽമെക്‌സ് ഗ്രൗണ്ട്) ചേരുന്ന പൊതുസമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർപേഴ്സൺ പി ശശികല അധ്യക്ഷയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.