നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് നിന്നും സാമൂഹ്യവിരുദ്ധ, സമാധാന ലംഘന പ്രവർത്തനങ്ങൾ സ്ഥിരം ചെയ്യുന്ന കാപ്പ കേസിലെ പ്രതിയെ ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി.
ഉഴമലയ്ക്കൽ പേരിൽ ഗിൽഗാൽ ഹൗസ്സിൽ മുല്ല എന്നു വിളിക്കുന്ന പ്രഭുരാജ് (29) നെയാണ് പുറത്താക്കിയത്. വലിയമല, നെടുമങ്ങാട് തുടങ്ങിയ പോലീസ് സ്റ്റേഷൻ അതിർത്തികളിൽപ്പെട്ട സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും അടിപിടി, അക്രമം, ദേഹോപദ്രവം, കുറ്റകരമായ നരഹത്യ ശ്രമം, സ്ത്രീകൾക്കെതിരായ അക്രമം, ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, അന്യായവിരോധമായി സംഘം ചേരുക തുടങ്ങി ഗുരുതരമായ സാമൂഹ്യവിരുദ്ധ, സമാധാന ലംഘന പ്രവർത്തനം ഉൾപ്പെട്ടുവെന്നതാണ് കേസ്.
നെടുമങ്ങാട് താലൂക്ക് പോലീസ് സൂപ്രണ്ട് അരുൺ കെ.എസ് നൽകിയ റിപ്പോർട്ടിൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറൽ അജിതാബീഗമാണ് ഇയാളെ ഒരു വർഷക്കാലത്തേയ്ക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും പുറത്താക്കി ഉത്തരവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.