നെയ്യാറ്റിൻകര : ഗൃഹനാഥനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
തിരുപുറം പണ്ടാരത്തോട്ടം വിബിൻഭവനിൽ വിബിൻകുമാറി(43)നെയാണ് തിരുപുറം കാവുകുളത്തിൻ മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വിബിൻകുമാറും രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. അതിനുശേഷമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും സംഭവത്തിൽ ദുരൂഹത ഇല്ലാത്തതിനാൽ വിട്ടയച്ചതായി പൂവാർ പോലീസ് പറഞ്ഞു. ഷൈജയാണ് വിബിൻകുമാറിൻ്റെ ഭാര്യ. മക്കൾ: ഐശ്വര്യ, അബിൻ. മൃതദേഹം സംസ്കരിച്ചു. പൂവാർ പോലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.