ദേശാടനപക്ഷിയായി ദേശീയകക്ഷികളുമായി ചർച്ച തുടർന്ന് പി വി അൻവർ,രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം തൽക്കാലമില്ലെന്ന് സൂചന

കൊച്ചി: പുതിയ ഗോഡ്ഫാദറിനെ തേടി ദേശീയകക്ഷികളുമായി ചർച്ച തുടർന്ന് പിവി അൻവർ എംഎൽഎ. സിപിഎം വിട്ട് ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിലാരംഭിച്ച സംഘടനയെ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിൽനിന്ന് തൽക്കാലം പിന്മാറിയ പിവി അൻവർ നിലവിൽ ഡൽഹി കേന്ദ്രീകരിച്ചു ചർച്ചകൾ നടത്തുകയാണ്.

മതേതര ദേശീയകക്ഷിയുടെ ഭാഗമാകാനുള്ള താൽപര്യത്തെ തുടർന്ന് വിവിധ കക്ഷികളുടെ ഉന്നത നേതാക്കളുമായാണ് അൻവർ ചർച്ച തുടരുന്നത്. മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിഷ്ഠിച്ചിരുന്ന ഗോഡ്ഫാദർ സ്ഥാനത്ത് അൻവർ പുതിയതായി ആരെ കണ്ടെത്തുമെന്നതിൽ ആകാംക്ഷയുണ്ട്.സിപിഎമ്മുമായി ഉടക്കിപ്പിരിഞ്ഞ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയിലേക്ക് ചേക്കേറാൻ പിവി അൻവർ ചെന്നൈ കേന്ദ്രീകരിച്ച് ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. 

ഡിഎംകെയുമായുള്ള ചർച്ച വഴിമുട്ടിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് അൻവർ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വ്യക്തിപരമായി എംകെ സ്റ്റാലിനെ ബന്ധപ്പെട്ട് ഡിഎംകെ പ്രവേശനത്തിനുള്ള വഴിയടച്ചു എന്നായിരുന്നു അൻവറിൻ്റെ ആരോപണം.നിലവിൽ മമത ബാനർജി നേതൃത്വം നൽകുന്ന പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്, മായാവതി നേതൃത്വം നൽകുന്ന ബിഎസ്പി, നിതീഷ് കുമാർ നേതൃത്വം നൽകുന്ന ബിഹാറിലെ ഭരണകക്ഷിയായ ജെഡിയു എന്നീ പാർട്ടികളുടെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയെന്ന് പിവി അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

കേരളത്തിലെ ജനങ്ങൾക്ക് കൂടി ഗുണം കിട്ടുന്ന ദേശീയ രാഷ്ട്രീയമാണ് ആലോചിക്കുന്നത്. മതേതര, ഫാഷിസ്റ്റ് വിരുദ്ധ നിലപാടുമായാണ് മുന്നോട്ടുപോകുന്നത്. തൃണമൂൽ കോൺഗ്രസ് ഫാഷിസ്റ്റ് വിരുദ്ധ, കമ്യൂണിസ്റ്റ് വിരുദ്ധ പാർട്ടിയാണെന്ന് പിവി അൻവർ പറഞ്ഞു.ബിഎസ്പിയുമായും ചർച്ച നടത്തിയതായി പിവി അൻവർ പറഞ്ഞു. പക്ഷേ, ബിഎസ്പിയുടെ അവസ്ഥ വളരെ മോശമാണ്. നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയുമായും സംസാരിച്ചു. എന്നാൽ കേരളതലത്തിൽ അതിന് ചില പ്രശ്നങ്ങളുണ്ട്. ജെഡിയു ബിജെപിയുടെ കൂടെയാണ്.

പക്ഷേ, വഖഫ് ബിൽ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രത്തിൻ്റെ നിലപാടിനൊപ്പം അവർ ഇല്ലല്ലോ എന്ന അഭിപ്രായം ഉയർന്നു. നാലഞ്ച് പാർട്ടിയുടെ നയങ്ങളുമായി ചർച്ച നടന്നുവെന്നും തീരുമാനം ആയിട്ടില്ലെന്നും പിവി അൻവർ വ്യക്തമാക്കി. അതേസമയം മുസ്ലീം ലീഗിലൂടെ യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !