തിരുവനന്തപുരം: കേരളത്തിൽ കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് കടലിൽ മുങ്ങി മരിച്ചു.
തിരുവള്ളുവർ അഴഗിരി സ്ട്രീറ്റിൽ മജിസ്‌ട്രിക് കോളനിയിൽ മതിയഴകൻ്റെ മകൻ വിജയ് (39)ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45നു കോവളം ഗ്രോ ബീച്ചിലാണ് സംഭവം. കോവളം കാണാനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് മുങ്ങുകയായിരുനന്നു. ഉടനെ തന്നെ കരയ്ക്കെത്തിച്ചെങ്കിലും അവസ്ഥയിലായ യുവാവ് മരിക്കുകയായിരുന്നു.
ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയറാണ് മരണപ്പെട്ട വിജയ്. ഭാര്യയും കുട്ടിയും വെളിപ്പെടുത്തിയ സൃഹൃത്തിൻ്റെ കുടുംബത്തോടൊപ്പം കാറിൽ ഇന്നലെ രാവിലെയാണ് വിജയ് കോത്ത് എത്തിയത്. കടലിൽ കുളിക്കുന്നതിനിടയിൽ തിരയടിയിൽപ്പെട്ട് മുങ്ങി അവശനായ വിജയെ കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തീരദേശ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.