കലഹങ്ങളിൽ കാലിടറിവീഴാത്ത ആരിഫ്ഖാന് പിൻഗാമിയായി വരുന്ന പുതിയ കേരളാ ഗവർണ്ണർ ആരാണ്..?

ഡൽഹി;രാജ്യത്തിന്‍റെ വിവധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പുതിയ തീരുമാന പ്രകാരം ബിഹാർ ഗവർണറായിരുന്ന രാജേന്ദ്ര ആർലേകറിനെയാണ് കേരളത്തിന്‍റെ പുതിയ ഗവര്‍ണറായി നിയമിച്ചത്.

കേരളത്തിന്‍റെ പുതിയ ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്‌ട്രപതിയുടെ ഉത്തരവിറങ്ങി. കേരള ഗവര്‍ണറായി ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേകര്‍ ഉടന്‍ ചുമതലയേറ്റെടുക്കും. കേരളത്തിലെ 23ാമത്തെ ഗവർണർ ആണ് രാജേന്ദ്ര ആർലേകർ. ഇതോടെ ആരാണ് പുതിയ കേരള ​ഗവർണർ എന്നതാണ് ചർച്ച.

ആരാണ് രാജേന്ദ്ര ആർലേകർ: ഗോവയില്‍ നിന്നുള്ള നേതാവാണ് രാജേന്ദ്ര ആർലേകർ. ബിജെപി കേന്ദ്രനേതൃത്വവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ ഉറച്ച ആര്‍എസ്എസുകാരനാണ്. ഗോവയിൽ നീണ്ടകാലം രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിരുന്നു.

1989 മുതലാണ് അദ്ദേഹം ബിജെപിയില്‍ സജീവമായി പ്രവര്‍ത്തനമാരംഭിച്ചത്. 1980 മുതൽ ഗോവയിലെ ബിജെപിയുടെ അംഗമാണ് അദ്ദേഹം. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റെ ചെയര്‍മാന്‍, ഗോവ എസ്‌സി ആൻഡ് അദര്‍ ബാക്ക്‌വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍,

ബിജെപി സൗത്ത് ഗോവ പ്രസിഡന്‍റ് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.2014ൽ മനോഹർ പരീക്കർ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായപ്പോൾ ആർലേകറെ അടുത്ത ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. എന്നാൽ ഏറ്റവും അവസാനഘട്ടത്തിൽ ലക്ഷ്‌മികാന്ത് പര്‍സേക്കറിനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു.

2002-2007, 2012-2017 കാലഘട്ടങ്ങളില്‍ അദ്ദേഹം എംഎല്‍എയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2012 മുതല്‍ 2015 വരെ അദ്ദേഹം ഗോവ നിയമസഭ സ്‌പീക്കറായി. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ വനം പരിസ്ഥിതി മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈ 6നാണ് ആർലേകർ ഹിമാചല്‍ പ്രദേശിന്‍റെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. ഹിമാചൽ പ്രദേശിന്‍റെ 21ാമത് ഗവർണറായിരുന്നു അദ്ദേഹം. 2023 ഫെബ്രുവരിയിലാണ് രാജേന്ദ്ര ആർലേകർ ബിഹാറിന്‍റെ 29ാമാത് ഗവര്‍ണറായി നിയമിതനായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !