ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി അധ്യക്ഷൻ.
'ഓപ്പറേഷൻ താമര' എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷൻ്റെ ഭാഗമായി ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. രാജ്യസഭ എംപി രാഘവ് ഛദ്ദയ്ക്കും ഡൽഹി മുഖ്യമന്ത്രി അതിഷിക്കുമൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഡൽഹിയിലെ പരാജയം ബിജെപി അംഗീകരിച്ചു കഴിഞ്ഞു. അവർക്ക് മുഖ്യമന്ത്രി മുഖമോ കാഴ്ചപ്പാടോ വിശ്വാസയോഗ്യമായ സ്ഥാനാർത്ഥികളോ ഇല്ല.
തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നത് പോലുള്ള സത്യസന്ധമല്ലാത്ത തന്ത്രങ്ങളാണ് അവർ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വേണ്ടിയാണ് ഈ ഓപ്പറേഷൻ തയ്യാറാക്കിയിരിക്കുന്നത്' എന്ന് ജജ്‌രിവാൾ ആരോപിച്ചു. 'ഒരു നിയോജക മണ്ഡലത്തിൽ 11,000 വോട്ടർമാരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാനുള്ള ബിജെപി ശ്രമം നടത്തി. ഞങ്ങൾ ഇത് തുറന്നുകാട്ടി.
പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇടപെടലിനെ തുടർന്ന് നീക്കം നിർത്തുകയായിരുന്നു'- കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിൽ ഇതുവരെ 5,000 വോട്ടുകൾ ഇല്ലാതാക്കാനും 7,500 വോട്ടുകൾ ചേർക്കാനും ബിജെപി അപേക്ഷ സമർപ്പിച്ചിട്ടുണ്ട് ഇത് മണ്ഡലത്തിലെ 12 ശതമാനം വോട്ടുകളിൽ മാറ്റം വരുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.