ചേർത്തല ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ചേർത്തല: ദേശീയപാതയിൽ സ്‌കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതി മരിച്ചു.

നഗരസഭ 34-ാം വാർഡ് തൈയിൽപാടം വീട്ടിൽ ഉത്തമൻ- ഉഷ ദമ്പതികളുടെ മകൾ നിഷാമോൾ (39) ആണ് മരിച്ചത്. ചേർത്തല അർത്തുങ്കൽ ബൈപ്പാസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആയിരുന്നു സംഭവം.

തിങ്കളാഴ്ച രാവിലെ ചേർത്തലയിലേക്ക് പോയിരുന്ന നിഷാമോൾ പിന്നീട് വീട്ടിൽ എത്തിയ ശേഷം വീണ്ടും ചേർത്തലയിലേയ്ക്ക് പോകുന്നതിടെ അർത്തുങ്കൽ ബൈപ്പാസിൽ യു-ടേൺ തിരിയുമ്പോഴായിരുന്നു അപകടം. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ സാമഗ്രികൾ ഇറക്കിയ ശേഷം എറണാകുളം ഭാഗത്ത് നിന്നും അമിത വേഗത്തിൽ ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടോറസ് ലോറി സ്കൂട്ടറിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ച് വീണ നിഷാമോളുടെ തലയിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ നിഷാമോൾ മരിച്ചു. ഇതര-സംസ്ഥാന തൊഴിലാളിയായ ലോറി ഡ്രൈവറെയും, ലോറിയും ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്ക്കരിക്കും. മക്കൾ - ചിൻമയ, അൻമിയ. സഹോദരി - നിമ്മി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !