അയർലണ്ട്;ഡബ്ലിനിലെ ആൻ പോസ്റ്റ് ജീവനക്കാരൻ്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത കാത്തുകൾകണ്ട് കണ്ണുതള്ളി ഗാർഡ ഉദ്യോഗസ്ഥർ,
സൗത്ത് ഡബ്ലിനിലെ ഒരു പ്രാന്തപ്രദേശത്തു പ്രവർത്തിക്കുന്ന പോസ്റ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ വ്യക്തിയാണ് ചാരിറ്റികൾ, ബിസിനസ്സുകൾ, ക്ലബ്ബുകൾ വീടുകൾ എന്നിവിടങ്ങളിലേക്കുള്ള മുപ്പതിനായിരത്തോളം കത്തുകൾ ഇടപാടുകാർക്ക് നൽകാതെ സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്നത്,വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മെയിലുകൾ കിട്ടാതായതോടെ ജനങ്ങൾ സ്ഥാപനത്തിൽ എത്തുകയും പരാതി നൽകുകയുമായിരുന്നു,
തുടർന്ന് ഗാർഡ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് മുപ്പതിനായിരത്തോളം കത്തുകൾ വ്യക്തിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്.രണ്ടു ഗാർഡ വാഹനങ്ങളിലായി ശേഖരിച്ച കത്തുകളുടെ ഉടമസ്ഥരെ കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ് സ്ഥാപനത്തിലെ ജീവനക്കാരും ഗാർഡ ഉദ്യോഗസ്ഥരും നിലവിൽ,സ്ഥാപനത്തെ വഞ്ചിച്ചു ഡെലിവറി ചെയ്യേണ്ട കത്തുകൾ വീട്ടിൽ കൊണ്ടുപോയി പൊട്ടിച്ചു വായിക്കുന്നതിൽ വിനോദം കണ്ടെത്തിയ ആളാണ് കുറ്റവാളിയെന്ന് ഗാർഡ ഉദ്യോഗസ്ഥർ ഹാസ്യ രൂപേണ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് കൂടുതൽ വിശദമാക്കാൻ സ്ഥാപനത്തിലെ ജീവനക്കാർ തയ്യാറായിട്ടില്ല അതേ സമയം കത്തുകൾ നഷ്ടപെട്ട സംഭവത്തിൽ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും വിവരങ്ങൾ അറിയുന്നതിന് (01) 705 8600 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.